​ പതിനേഴ് നില കെട്ടിടത്തിലെ ലിഫ്റ്റിൽ കുടുങ്ങിയ വനിതാ ഡോക്ടറെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

ഒറ്റപ്പാലം: പതിനേഴ് നില കെട്ടിടത്തിലെ ലിഫ്റ്റിൽ കുടുങ്ങിയ വനിതാ ഡോക്ടറെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. ഡ്യൂട്ടിക്ക് പോകാനായി പതിനേഴാം നിലയിൽ നിന്ന് താഴേക്ക് ഇറങ്ങുമ്പോഴാണ്…


ഒറ്റപ്പാലം: പതിനേഴ് നില കെട്ടിടത്തിലെ ലിഫ്റ്റിൽ കുടുങ്ങിയ വനിതാ ഡോക്ടറെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. ഡ്യൂട്ടിക്ക് പോകാനായി പതിനേഴാം നിലയിൽ നിന്ന് താഴേക്ക് ഇറങ്ങുമ്പോഴാണ് അപകടമുണ്ടായത്.ലിഫ്റ്റ് രണ്ടാം നിലയിൽ എത്തിയപ്പോൾ സാങ്കേതിക തകരാർ മൂലം പ്രവർത്തനരഹിതമാകുകയായിരുന്നു. തുടർന്ന് 45 മിനിറ്റോളം ഡോക്ടർ ലിഫ്റ്റിനുള്ളിൽ കുടുങ്ങിക്കിടന്നു. ആദ്യഘട്ടത്തിൽ കെട്ടിടത്തിലെ ഓപ്പറേറ്റർമാർ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.വിവരമറിഞ്ഞ് ഷൊർണൂരിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി. ഹൈഡ്രോളിക് ഉപകരണങ്ങൾ ഉപയോഗിച്ച് ലിഫ്റ്റിന്റെ വാതിൽ പൊളിച്ചാണ് ഡോക്ടറെ സുരക്ഷിതമായി പുറത്തെത്തിച്ചത്.

Comments (0)