തൂഫാനിൽ കുടുങ്ങി ഫൈസലും ഫർസാനയും...! പോലീസ് വാഹനം കണ്ടതോടെ അമിതവേഗത; കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ

News Seized Toofan ചെർക്കള(കാസർഗോഡ്): ( www. ) കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ. ചട്ടഞ്ചാൽ, എയ്യളയിലെ മുഹമ്മദ് ഫൈസൽ (34), പൊയിനാച്ചിയിലെ ക്വാർട്ടേഴ്സിൽ താമസക്കുന്ന തസ്‌ലിം ഫർസാന (24) എന്നിവരെയാണ് വിദ്യാനഗർ…


News Seized Toofan

ചെർക്കള(കാസർഗോഡ്): ( www. ) കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ. ചട്ടഞ്ചാൽ, എയ്യളയിലെ മുഹമ്മദ് ഫൈസൽ (34), പൊയിനാച്ചിയിലെ ക്വാർട്ടേഴ്സിൽ താമസക്കുന്ന തസ്‌ലിം ഫർസാന (24) എന്നിവരെയാണ് വിദ്യാനഗർ പോലീസ് പിടികൂടിയത്.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ചെർക്കളയിൽ വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് സംഘമാണ് ഇരുവരെയും പിടിച്ചത്.

വ്യാഴാഴ്ച വൈകുന്നേരം നാലേകാലോടെ കാസർകോട് ഭാഗത്തുനിന്ന്‌ ചട്ടഞ്ചാൽ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ചെർക്കള മേൽപ്പാലത്തിലെത്തിയപ്പോൾ പോലീസ് വാഹനം കണ്ടതോടെ തിരിച്ച് അമിതവേഗത്തിൽ കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്നു.

സംശയംതോന്നിയ പോലീസ് സംഘം കാറിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ദേഹപരിശോധനയിൽ യുവാവിന്റെ പാന്റ്സിന്റെ കീശയിൽനിന്ന്‌ ഒരുഗ്രാം എംഡിഎംഎ കണ്ടെടുക്കുകയായിരുന്നുവെന്ന് വിദ്യാനഗർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു.

മൂന്നു ഫോണുകളും കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

English Summary:

Cherkala: A youth and a woman were arrested with MDMA being transported in a car at Cherkala, police said. Accused are Muhammed Faisal (34) of Chattanchaal and Taslim Farzana (24) of Poyinachi quarters. Police team conducting vehicle checking as part of Operation Toofan intercepted car near Cherkala overbridge on Thursday evening after it turned back on seeing police vehicle. One gram MDMA was allegedly recovered from youth's pant pocket. Three phones and car seized.

News Seized Toofan

Comments (0)