നടുക്കുന്ന കൊള്ള...! വീട്ടിനുള്ളിൽ അതിക്രമിച്ചുകയറി വീട്ടുകാരെ കത്തിമുനയിൽ നിർത്തി ലക്ഷങ്ങൾ കവർന്നു, സ്ത്രീകളെ വിവസ്ത്രരാക്കിയതായും പരാതി
News Kerala Police Case കൊച്ചി: ( കൊച്ചിയിൽ വീട്ടുകാരെ കത്തിമുനയിൽ നിർത്തി വൻ കവർച്ച. അസം, പശ്ചിമ ബംഗാൾ സ്വദേശികളായ ഏഴുപേർ വാടകയ്ക്ക് താമസിക്കുന്ന വീടാണ് അഞ്ചംഗ സംഘം ആക്രമിച്ചത്.സംഭവത്തിൽ 1.80 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും 3.50 ലക്ഷം…
News Kerala Police Case
കൊച്ചി: ( കൊച്ചിയിൽ വീട്ടുകാരെ കത്തിമുനയിൽ നിർത്തി വൻ കവർച്ച. അസം, പശ്ചിമ ബംഗാൾ സ്വദേശികളായ ഏഴുപേർ വാടകയ്ക്ക് താമസിക്കുന്ന വീടാണ് അഞ്ചംഗ സംഘം ആക്രമിച്ചത്.
സംഭവത്തിൽ 1.80 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും 3.50 ലക്ഷം രൂപയും നിരവധി മൊബൈൽ ഫോണുകളും കവർച്ചക്കാർ അപഹരിച്ചു. കവർച്ചയ്ക്കിടെ വീട്ടിലുണ്ടായിരുന്ന സ്ത്രീകളെ വിവസ്ത്രരാക്കിയതായും പരാതി ഉയർന്നിട്ടുണ്ട്. ആക്രമണം നടത്തിയവരുമായി താമസക്കാർക്ക് മുൻപരിചയമുണ്ടെന്നും, ഇതിനു പിന്നിൽ സാമ്പത്തിക തർക്കമാണെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
English Summary:
Kochi: Robbery at knifepoint against family members in Kochi. Five-member gang carried out robbery. Robbery was in house where seven people, natives of Assam and West Bengal, were living on rent. Jewellery worth Rs 1.80 lakh, Rs 3.50 lakh cash, mobile phones were looted. Complaint also that women were disrobed during robbery. Police's assumption is that residents had prior acquaintance with attackers and financial dispute is behind robbery.
News Kerala Police Case
Comments (0)