അമ്പട കള്ളൻമാരെ....! സ്കൂട്ടർ യാത്രക്കാരായ സ്ത്രീകളെ ബൈക്കിൽ പിന്തുടർന്നെത്തി മാല മോഷണം; രണ്ടുപേർ പിടിയിൽ

Snatching East Police Case കൊല്ലം: ( ) സ്‌കൂട്ടറിൽ യാത്ര ചെയ്തിരുന്ന സ്ത്രീകളെ ബൈക്കിൽ പിന്തുടർന്ന് സ്വർണമാല പൊട്ടിച്ചെടുത്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പട്ടത്താനം ജവഹർ ജംക്‌ഷൻ സജീർ മൻസിലിൽ മുഹമ്മദ് താരിഖ് (28), ഇരവിപുരം…


Snatching East Police Case

കൊല്ലം: ( ) സ്‌കൂട്ടറിൽ യാത്ര ചെയ്തിരുന്ന സ്ത്രീകളെ ബൈക്കിൽ പിന്തുടർന്ന് സ്വർണമാല പൊട്ടിച്ചെടുത്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പട്ടത്താനം ജവഹർ ജംക്‌ഷൻ സജീർ മൻസിലിൽ മുഹമ്മദ് താരിഖ് (28), ഇരവിപുരം കയ്യാലക്കൽ ഫാത്തിമ മൻസിലിൽ മാഹീൻ (25) എന്നിവരാണ് പിടിയിലായത്.

ബുധനാഴ്ച രാത്രി എട്ടുമണിയോടെ ശക്തികുളങ്ങര കപ്പിത്താൻ ജംക്‌ഷന് സമീപത്തുവെച്ചായിരുന്നു ആദ്യ സംഭവം. സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽനിന്ന് മാല പൊട്ടിച്ചെടുത്ത് പ്രതികൾ കടന്നു കളയുകയായിരുന്നു. ഇതേ ദിവസം തന്നെ കണ്ണനല്ലൂർ വടക്കേമുക്കിൽ വെച്ച് സ്‌കൂട്ടർ യാത്രക്കാരിയായ മറ്റൊരു സ്ത്രീയുടെ കഴുത്തിൽ നിന്ന് 6 പവൻ തൂക്കമുള്ള സ്വർണമാലയും ഇവർ കവർന്നു.

പരാതി ഉയർന്നതിനെ തുടർന്ന് ശക്തികുളങ്ങര, കണ്ണനല്ലൂർ പോലീസ് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കി. വ്യാഴാഴ്ച രാവിലെ കൊല്ലം ഈസ്റ്റ് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉളിയകോവിലുള്ള സ്വകാര്യ ലോഡ്ജിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

പ്രതികൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ മോഷണം, കവർച്ച ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ മാഹീനെതിരെ മുൻപ് കാപ്പാ കേസും ചുമത്തിയിട്ടുണ്ട്. കൊല്ലം ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ പിന്നീട് തുടർനടപടികൾക്കായി ശക്തികുളങ്ങര പോലീസിന് കൈമാറി.

English Summary:

Two individuals were arrested in Kollam for chasing female scooter riders on a motorbike and snatching their gold chains. The arrested have been identified as Muhammed Tariq (28) and Maheen (25). On Wednesday night, the duo snatched a chain at Cappithan Junction in Shaktikulangara and stole a 6-sovereign gold chain from another woman in Kannanalloor. Based on confidential information, Kollam East Police nabbed them from a private lodge in Uliyakovil. Both accused face multiple robbery cases, and Maheen has a prior KAAPA charge. They were handed over to the Shaktikulangara Police.

Snatching East Police Case

Comments (0)