ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ ചരിത്ര നേട്ടം; കോഴിക്കോട് സ്വദേശി വിദർശ കെ വിനോദിന് വെള്ളി മെഡൽ

​ടോക്കിയോ: ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ തിളങ്ങി മലയാളി പെൺകൊടി. കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ വിദർശ കെ വിനോദ് 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് വെള്ളി മെഡൽ സ്വന്തമാക്കിയത്. ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളി എന്ന ചരിത്ര…


​ടോക്കിയോ: ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ തിളങ്ങി മലയാളി പെൺകൊടി. കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ വിദർശ കെ വിനോദ് 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് വെള്ളി മെഡൽ സ്വന്തമാക്കിയത്. ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളി എന്ന ചരിത്ര നേട്ടവും വിദർശ ഇതോടെ സ്വന്തമാക്കി.​വിദർശ ഉൾപ്പെടുന്ന മൂന്നംഗ ഇന്ത്യൻ ടീമാണ് രാജ്യത്തിനായി വെള്ളി മെഡൽ കൊയ്തത്. വിദർശയുടെ കന്നി ഏഷ്യൻ ഗെയിംസ് പങ്കാളിത്തമാണിത്. ആദ്യ ടൂർണമെന്റിൽ തന്നെ ചരിത്ര മെഡൽ നേടാനായതിൽ വലിയ സന്തോഷമുണ്ടെന്ന് വിദർശ പ്രതികരിച്ചു. കുടുംബത്തിന്റെയും പരിശീലകരുടെയും പിന്തുണയാണ് ഈ വിജയത്തിന് പിന്നിലെന്നും താരം കൂട്ടിച്ചേർത്തു.​തുടർന്ന് നടക്കാനിരിക്കുന്ന 50 മീറ്റർ റൈഫിൾ ഇനത്തിലും വിദർശ മത്സരിക്കുന്നുണ്ട്. ആദ്യ മെഡൽ വലിയ ആത്മവിശ്വാസം നൽകുന്നുണ്ടെന്നും 50 മീറ്റർ ഇനത്തിലും മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും വിദർശ പറഞ്ഞു.

Comments (0)