തിരിച്ചെടുക്കേണ്ട...! ആഭ്യന്തരമന്ത്രിയുടെ ഇടപെടൽ, ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു
DYSP Umesh Suspension Protest Kozhikode Bank Election കോഴിക്കോട്: ( സസ്പെൻഷനിലായിരുന്ന കോഴിക്കോട് ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു. ആഭ്യന്തരമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. ഉമേഷിനെ…
DYSP Umesh Suspension Protest Kozhikode Bank Election
കോഴിക്കോട്: ( സസ്പെൻഷനിലായിരുന്ന കോഴിക്കോട് ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു. ആഭ്യന്തരമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. ഉമേഷിനെ തിരിച്ചെടുക്കുന്നതിനെതിരെ കോഴിക്കോട് കോൺഗ്രസിൽ പ്രതിഷേധം ഉയർന്നിരുന്നു.
2014ൽ വടക്കാഞ്ചേരിയിൽ എസ്‌ഐ ആയിരിക്കെ അനാശാസ്യ കേസിൽ ഒരു സ്ത്രീയെ കേസിൽ നിന്ന് ഒഴിവാക്കി തരാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന ആരോപണത്തെ തുടർന്നാണ് ഇയാളെ സസ്പെൻഡ് ചെയ്തിരുന്നത്. തുടർന്ന് തിരിച്ചെടുക്കാൻ നീക്കം നടക്കുന്നു എന്ന വാർത്തകൾ വന്നതോടെ കോൺഗ്രസ് വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിന് അനുകൂലമായ നിലപാടെടുക്കുകയും യുഡിഎഫ് വോട്ടർമാരെ മർദിക്കുകയും ചെയ്തെന്നാരോപിച്ച് ഇയാൾക്കെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു.
തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ കെപിസിസി, ഡിസിസി നേതാക്കളായ നിജേഷ് അരവിന്ദ്, വി.പി. ദുൽഖിഫിൽ, ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ തുടങ്ങിയവർ ആഭ്യന്തര മന്ത്രിക്കെതിരെയും പൊലീസിനെതിരെയും പരസ്യമായി എതിർപ്പ് അറിയിച്ചിരുന്നു.തുടർന്ന് ഡിസിസി നേതൃത്വം ആഭ്യന്തര മന്ത്രിയെ നേരിട്ട് കണ്ട് കോൺഗ്രസ് പ്രവർത്തകർക്കുള്ള ശക്തമായ അമർഷം അറിയിച്ചതോടെയാണ് തീരുമാനം മരവിപ്പിച്ചത്.
English Summary:
The decision to reinstate Kozhikode DYSP Umesh who was under suspension has been frozen on the Home Minister's direction. The move follows strong protest from Kozhikode Congress. Umesh was suspended in 2014 on charges of assaulting a woman while serving as SI at Wadakkancherry promising to exclude her from a solicitation case. Congress also alleged he favoured CPM in Chevayur Service Cooperative Bank election and assaulted UDF voters. After KPCC and DCC leaders Nijesh Aravind, V.P. Dulkhifil and DCC President K. Praveen Kumar publicly protested and met the Home Minister, the reinstatement decision was frozen.
DYSP Umesh Suspension Protest Kozhikode Bank Election
Comments (0)