കൊയിലാണ്ടി കുറുവങ്ങാട് ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം: ഡ്രൈവർക്ക് പരിക്ക്
കൊയിലാണ്ടി: കുറുവങ്ങാട് മാവിൻചുവട്ടിൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. പെയ്യുന്ന കനത്ത മഴയിൽ റോഡിൽ തെന്നിയ ബസ് നിയന്ത്രണം വിട്ട് എതിർവശത്തേക്ക് കയറി ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു.അപകടത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായി തകരുകയും ഡ്രൈവർ…
കൊയിലാണ്ടി: കുറുവങ്ങാട് മാവിൻചുവട്ടിൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. പെയ്യുന്ന കനത്ത മഴയിൽ റോഡിൽ തെന്നിയ ബസ് നിയന്ത്രണം വിട്ട് എതിർവശത്തേക്ക് കയറി ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു.അപകടത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായി തകരുകയും ഡ്രൈവർ ഉള്ളിൽ കുടുങ്ങുകയും ചെയ്തു. തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം ഏറെ ശ്രമപ്പെട്ടാണ് ഡ്രൈവറെ പുറത്തെടുത്തത്. പരിക്കേറ്റ ഓട്ടോ ഡ്രൈവറെ അടിയന്തര ചികിത്സയ്ക്കായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Comments (0)