കുറുവങ്ങാട് വാഹനാപകടം: കാര്‍ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി; ആളപായമില്ല, കെട്ടിടം ഭാഗികമായി തകര്‍ന്നു

കൊയിലാണ്ടി: കുറുവങ്ങാട് ബസ് സ്റ്റോപ്പിലേക്ക് കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറി. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികിലെ ബസ് സ്റ്റോപ്പിലേക്ക് ശക്തമായി ഇടിച്ചു…

കൊയിലാണ്ടി: കുറുവങ്ങാട് ബസ് സ്റ്റോപ്പിലേക്ക് കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറി. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികിലെ ബസ് സ്റ്റോപ്പിലേക്ക് ശക്തമായി ഇടിച്ചു കയറുകയായിരുന്നു. അപകടം നടക്കുമ്പോള്‍ ബസ് സ്റ്റോപ്പില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ഇടിയുടെ ആഘാതത്തില്‍ ബസ് സ്റ്റോപ്പ് കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.

ദീര്‍ഘനാളുകളായി അപകടങ്ങള്‍ പതിവായ കുറുവങ്ങാട് ജങ്ങ്ഷനും പോസ്റ്റ് ഓഫീസ് പരിസരവും. കഴിഞ്ഞ ദിവസങ്ങളിലും ഇവിടെ സമാനമായ രീതിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടങ്ങള്‍ നടന്നിരുന്നു. അമിതവേഗതയാണ് പ്രദേശത്ത് അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമായി നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നത്.

The post കുറുവങ്ങാട് വാഹനാപകടം: കാര്‍ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി; ആളപായമില്ല, കെട്ടിടം ഭാഗികമായി തകര്‍ന്നു appeared first on.

Comments (0)