മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യം: തുടർ സമരങ്ങൾ ചർച്ച ചെയ്യാൻ ഇന്ത്യാ മുന്നണി യോഗം ഇന്ന്
ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള തുടർ സമരപരിപാടികൾ ഇന്ത്യാസഖ്യം ഇന്ന് ആലോചിക്കും. സമരം തെരുവിൽ തുടരണോ അതോ പൂർണ്ണമായി കോടതി നടപടികളിലേക്ക് മാറണോ എന്നതുൾപ്പെടെയുള്ള സുപ്രധാന കാര്യങ്ങൾ യോഗം ചർച്ച ചെയ്യും.…
ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള തുടർ സമരപരിപാടികൾ ഇന്ത്യാസഖ്യം ഇന്ന് ആലോചിക്കും. സമരം തെരുവിൽ തുടരണോ അതോ പൂർണ്ണമായി കോടതി നടപടികളിലേക്ക് മാറണോ എന്നതുൾപ്പെടെയുള്ള സുപ്രധാന കാര്യങ്ങൾ യോഗം ചർച്ച ചെയ്യും. ഇതിനിടയിൽ, സമരത്തിൽ പങ്കെടുത്ത നേതാക്കളെയും വിദ്യാർത്ഥികളെയും ചായസൽക്കാരത്തിനായി രാഹുൽ ഗാന്ധി ക്ഷണിച്ചിട്ടുണ്ട്. വൈകിട്ട് നാലിനാണ് ഈ യോഗം നിശ്ചയിച്ചിരിക്കുന്നത്.പ്രതിഷേധങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള പ്രമുഖ കോൺഗ്രസ് നേതാക്കൾ ഇന്ന് ദില്ലിയിലെത്തും. എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, ടി. സിദ്ദിഖ്, റോജി എം. ജോൺ എന്നിവരും ദില്ലിയിൽ എത്തിച്ചേരുന്നുണ്ട്. കേരളത്തിൽ നിന്ന് പരമാവധി നേതാക്കൾ സമരത്തിൽ പങ്കെടുക്കണമെന്ന് ഓൺലൈനായി ചേർന്ന കെ.പി.സി.സി. ഭാരവാഹി യോഗം കർശന നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് വിവിധ ജില്ലകളിൽ ജനാധിപത്യ സംരക്ഷണ സദസ്സുകൾ സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. എസ്.ഐ.ആർ. സമരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രമായിരിക്കും നിലവിൽ ചർച്ച ചെയ്യുകയെന്നും നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്
Comments (0)