കേരള ഗോള്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Merchants Association Gold Silver Merchant Ammad Business പേരാമ്പ്ര: കേരള ഗോള്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ പേരാമ്പ്ര യൂണിറ്റിന്റെ ജനറല്‍ ബോഡി യോഗവും 2026-2028 ഭരണസമിതി തെരഞ്ഞെടുപ്പും നൂക് റസ്റ്റോറന്റില്‍ വെച്ച് നടന്നു. യോഗം…


Merchants Association Gold Silver Merchant Ammad Business

പേരാമ്പ്ര: കേരള ഗോള്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ പേരാമ്പ്ര യൂണിറ്റിന്റെ ജനറല്‍ ബോഡി യോഗവും 2026-2028 ഭരണസമിതി തെരഞ്ഞെടുപ്പും നൂക് റസ്റ്റോറന്റില്‍ വെച്ച് നടന്നു. യോഗം സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി.സി അമ്മത് അധ്യക്ഷനായ ചടങ്ങില്‍ ബാബു ആവണി സ്വാഗതം പറഞ്ഞു.

ചടങ്ങില്‍ എസ്എസ്എല്‍സി, പ്ലസ് ടു വിജയികള്‍ക്ക് അവാര്‍ഡ് വിതരണവും സാന്ത്വന വിതരണവും സംസ്ഥാന-ജില്ലാ ഭാരവാഹികളെ ആദരിക്കലും നടന്നു. പുതിയ ഭാരവാഹികളായി പ്രസിഡന്റായി സി.സി അമ്മത് (മിനാ ഗോള്‍ഡ്), ജനറല്‍ സെക്രട്ടറിയായി പ്രദീപന്‍ കൃഷ്ണ, ട്രഷററായി ബാബു ആവണി എന്നിവരെ തെരഞ്ഞെടുത്തു.

ജില്ലാ നേതാക്കളായ ദിനേശന്‍ കല്ലാച്ചി, നിധിന്‍ തോമസ്, സക്കീര്‍ ഹുസൈന്‍, സുനില്‍ കുമാര്‍, ബാബു കൈലാസ്, സത്യന്‍ സ്‌നേഹ, ജംഷീര്‍ കുറ്റ്യാടി എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ഇ.കെ പ്രകാശ് നന്ദി പറഞ്ഞു.



Merchants Association Gold Silver Merchant Ammad Business

Comments (0)