മാവട്ട് ശ്രീ നാരായണമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവ ഫണ്ട് ഉദ്ഘാടനം നടന്നു

അരിക്കുളം: മാവട്ട് ശ്രീ നാരായണമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ 2026 ഡിസംബര്‍ 26 മുതല്‍ 2027 ജനുവരി 01 വരെ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടത്തുന്ന ആറാട്ട് മഹോത്സവത്തിന്റെ ഫണ്ട് സമാഹരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്ഷേത്ര സന്നിധിയില്‍ നടന്ന…

അരിക്കുളം: മാവട്ട് ശ്രീ നാരായണമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ 2026 ഡിസംബര്‍ 26 മുതല്‍ 2027 ജനുവരി 01 വരെ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടത്തുന്ന ആറാട്ട് മഹോത്സവത്തിന്റെ ഫണ്ട് സമാഹരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്ഷേത്ര സന്നിധിയില്‍ നടന്ന ചടങ്ങില്‍ ക്ഷേത്രം രക്ഷാധികാരി സുരേന്ദ്രന്‍ നമ്പീശനില്‍ നിന്നും ആഘോഷക്കമ്മറ്റി ചെയര്‍മാന്‍ അനൂപ് വി.വി, കണ്‍വീനര്‍ വിനോദന്‍ എം.പി എന്നിവര്‍ ചേര്‍ന്ന് ആദ്യ ഫണ്ട് ഏറ്റുവാങ്ങി.

ചടങ്ങില്‍ ക്ഷേത്ര ക്ഷേമ സമിതി പ്രസിഡണ്ട് കുറുമയില്‍ വത്സന്‍, സെക്രട്ടറി ശശീന്ദ്രന്‍ പി. എന്നിവര്‍ സംസാരിച്ചു. ഉത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
ചടങ്ങില്‍ ക്ഷേത്ര ഭാരവാഹികളായ ബാബു എന്‍. എം, നാരായണന്‍ കെ. എം, പത്മനാഭന്‍ പി. കെ, മനോജന്‍ പി. എം, രാജേഷ് ടി. കെ, വിജീഷ് പി. പി, കൃഷ്ണന്‍ മണപ്പാട്ടില്‍, രാമചന്ദ്രന്‍ പി., സദാനന്ദന്‍ മൂത്തേടത്ത്, ബാലകൃഷ്ണന്‍ എം. പി എന്നിവരും മാതൃസമിതി പ്രതിനിധികളായ ഗീത തയ്യില്‍, ജാനു അമ്മ എന്‍ എം, സുമലത പി.കെ, രഞ്ജിത സദാനന്ദന്‍, സുധാ നാരായണന്‍ എന്നിവരും മറ്റ് ക്ഷേത്ര ക്ഷേമ സമിതി-മാതൃ സമിതി അംഗങ്ങളും ഭക്തജനങ്ങളും പങ്കെടുത്തു.

The post മാവട്ട് ശ്രീ നാരായണമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവ ഫണ്ട് ഉദ്ഘാടനം നടന്നു appeared first on.

Comments (0)