ജര്‍മ്മനിയിലെ ദൈവദശകം പത്തുലക്ഷം ആലാപന യജ്ഞത്തില്‍ പേരാമ്പ്ര എസ്എന്‍ഡിപി യൂണിയനും

# News Event പേരാമ്പ്ര: ശ്രീനാരായണ ഫോറം ഫോര്‍ യൂണിവേഴ്‌സല്‍ ഹുഡ് ജര്‍മ്മനിയില്‍ നടത്തിയ ദൈവദശകം പത്തുലക്ഷം പങ്കെടുത്ത ആലാപന യജ്ഞത്തില്‍ പേരാമ്പ്ര എസ്എന്‍ഡിപി യൂണിയനും പങ്കെടുത്തു. പേരാമ്പ്ര യൂണിയന്റെ കീഴിലുള്ള വിവിധ ശാഖകളില്‍ ഇതിന്റെ…


# News Event

പേരാമ്പ്ര: ശ്രീനാരായണ ഫോറം ഫോര്‍ യൂണിവേഴ്‌സല്‍ ഹുഡ് ജര്‍മ്മനിയില്‍ നടത്തിയ ദൈവദശകം പത്തുലക്ഷം പങ്കെടുത്ത ആലാപന യജ്ഞത്തില്‍ പേരാമ്പ്ര എസ്എന്‍ഡിപി യൂണിയനും പങ്കെടുത്തു.

പേരാമ്പ്ര യൂണിയന്റെ കീഴിലുള്ള വിവിധ ശാഖകളില്‍ ഇതിന്റെ ഭാഗമായി പരിപാടി സംഘടിപ്പിച്ചു. വനിതാ സംഘത്തിന്റെ നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ നടത്തി.

പേരാമ്പ്ര യൂണിയനെ പ്രതിനിധീകരിച്ച് ബാബു കാരയാട്, യൂണിയന്‍ വനിതാ സംഘം ഭാരവാഹികള്‍, കണ്‍വീനര്‍ പ്രീജ സുരേഷ്, ജോയിന്റ് കണ്‍വീനര്‍ ഉഷ ശശി, അനു ഷജില്‍, സുശീല വേലായുധന്‍, ശാഖാ സെക്രട്ടറി ശ്രീജ പിള്ള പെരുവണ്ണ, അജിത നരിനട, രമണി മോഹനന്‍, സുമതി നരിനട എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്



# News Event

Comments (0)