​പ്രവാസി ലീഗ് തിക്കോടി പഞ്ചായത്ത് പുതിയ കമ്മിറ്റി നിലവിൽ വന്നു; പി.വി. അസ്സു ഗുരുക്കൾ പ്രസിഡന്റ്, കാസിം തുണ്ടിക്കണ്ടി ജനറൽ സെക്രട്ടറി

​ തിക്കോടി: പ്രവാസി ലീഗ് തിക്കോടി പഞ്ചായത്ത് 2026 - 2029 വർഷത്തേക്കുള്ള പുതിയ മെമ്പർഷിപ്പ് അധിഷ്ഠിത കമ്മിറ്റി നിലവിൽ വന്നു. തിക്കോടി സി.എച്ച്. സൗധത്തിൽ വെച്ച് ചേർന്ന ജനറൽ ബോഡി യോഗത്തിൽ അൽമാസ് അബൂബക്കർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം…


​ തിക്കോടി: പ്രവാസി ലീഗ് തിക്കോടി പഞ്ചായത്ത് 2026 - 2029 വർഷത്തേക്കുള്ള പുതിയ മെമ്പർഷിപ്പ് അധിഷ്ഠിത കമ്മിറ്റി നിലവിൽ വന്നു. തിക്കോടി സി.എച്ച്. സൗധത്തിൽ വെച്ച് ചേർന്ന ജനറൽ ബോഡി യോഗത്തിൽ അൽമാസ് അബൂബക്കർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി.പി. കുഞ്ഞമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി മണ്ഡലം പ്രവാസി ലീഗ് ജനറൽ സെക്രട്ടറി റസാഖ് മേലടി മുഖ്യപ്രഭാഷണം നടത്തി.​തുടർന്ന് പുതിയ ഭാരവാഹികളെയും മണ്ഡലം കൗൺസിലർമാരെയും തെരഞ്ഞെടുത്തു.​ഭാരവാഹികൾ:പ്രസിഡന്റ്: പി.വി. അസ്സു ഗുരുക്കൾവൈസ് പ്രസിഡന്റുമാർ: ടി.എം. മൊയ്തു, കുന്നുമ്മൽ മജീദ്ജനറൽ സെക്രട്ടറി: കാസിം തുണ്ടിക്കണ്ടിജോയിന്റ് സെക്രട്ടറിമാർ: അസീസ് പുതുക്കുടി, ടി.എ. യൂസഫ്ട്രഷറർ: ബഷീർ തിക്കോടി 'ഇശൽ'​മണ്ഡലം കൗൺസിലർമാരായി അൽമാസ് അബൂബക്കർ, എ.കെ. മുസ്തഫ, സഹദ് പുറക്കാട് എന്നിവരെയും തെരഞ്ഞെടുത്തു.​യോഗത്തിൽ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മന്ദത്ത് മജീദ്, പി.വി. അബ്ദുൽ അസീസ്, സഹദ് പുറക്കാട്, തായത്ത് ബഷീർ, ഷമീൽ മസ്‌കൻ, എം.സി. ഷറഫുദ്ധീൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രവാസി ലീഗ് മണ്ഡലം നിരീക്ഷകൻ നിസ്സാർ പയലൻ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. മുസ്തഫ സ്വാഗതവും കാസിം പള്ളിക്കര നന്ദിയും പറഞ്ഞു.​മാസങ്ങളായി മുടങ്ങിക്കിടക്കുന്ന പ്രവാസി പെൻഷൻ എത്രയും വേഗത്തിൽ വിതരണം ചെയ്യാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പെൻഷൻ നടപടിക്രമങ്ങൾ പ്രവാസികൾക്ക് സഹായകരമായ രീതിയിൽ പുനരാവിഷ്കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പുതുതായി നിലവിൽ വന്ന പ്രവാസി ഇൻഷുറൻസ് തുക വർദ്ധിപ്പിച്ചതിൽ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും തുക കുറയ്ക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിക്കുകയും ചെയ്തു.

Comments (0)