ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന്, പൊയില്‍ക്കാവ്, പൂക്കാട് പ്രദേശങ്ങളില്‍ ഒരേ രാത്രിയില്‍ വ്യാപക കവര്‍ച്ചയും മോഷണശ്രമവും നടന്നു.
കൊയിലാണ്ടി : ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് ഓഫീസിന്റെ പൂട്ട് പൊളിച്ച് ടിക്കറ്റ് പണവും ഔദ്യോഗിക മൊബൈല്‍ ഫോണും കവര്‍ന്നു. രാത്രി ജീവനക്കാര്‍ ഇല്ലാത്ത സമയത്തായിരുന്നു മോഷണം. പൊയില്‍ക്കാവ് കണക്കശ്ശേരി കരുണാകരന്റെ വീടിന്റെ പിന്‍വശത്തെ ഗ്രില്‍…
കൊയിലാണ്ടി : ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് ഓഫീസിന്റെ പൂട്ട് പൊളിച്ച് ടിക്കറ്റ് പണവും ഔദ്യോഗിക മൊബൈല്‍ ഫോണും കവര്‍ന്നു. രാത്രി ജീവനക്കാര്‍ ഇല്ലാത്ത സമയത്തായിരുന്നു മോഷണം. പൊയില്‍ക്കാവ് കണക്കശ്ശേരി കരുണാകരന്റെ വീടിന്റെ പിന്‍വശത്തെ ഗ്രില്‍ തുറന്ന് അകത്തുകയറിയ മോഷ്ടാക്കള്‍ 12 പവനോളം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. പൂക്കാട് പനായില്‍ ഭാഗത്തും ഇതേ രാത്രിയില്‍ കവര്‍ച്ചാ ശ്രമമുണ്ടായിട്ടുണ്ട്.
സംഭവത്തില്‍ കൊയിലാണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കും പ്രതിയെ തിരിച്ചറിയാനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.
The post ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന്, പൊയില്‍ക്കാവ്, പൂക്കാട് പ്രദേശങ്ങളില്‍ ഒരേ രാത്രിയില്‍ വ്യാപക കവര്‍ച്ചയും മോഷണശ്രമവും നടന്നു. appeared first on.
Comments (0)