യുവതിയുടെ മരണത്തിനിടയാക്കിയ 'മലയിൽ' സ്വകാര്യ ബസിന്റെ പെർമിറ്റ് സസ്പെൻഡ് ചെയ്തു; ഡ്രൈവർ നിരവധി കേസുകളിൽ പ്രതിയെന്ന് കണ്ടെത്തൽ

കൊച്ചി: കാക്കനാട് യുവതിയുടെ മരണത്തിനിടയാക്കിയ സ്വകാര്യ ബസിന്റെ പെർമിറ്റ് സസ്പെൻഡ് ചെയ്തു. ഇൻഫോപാർക്ക്-മട്ടാഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന 'മലയിൽ' എന്ന ബസിന്റെ പെർമിറ്റാണ് ശനിയാഴ്ച മുതൽ 10 ദിവസത്തേക്ക് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ്…


കൊച്ചി: കാക്കനാട് യുവതിയുടെ മരണത്തിനിടയാക്കിയ സ്വകാര്യ ബസിന്റെ പെർമിറ്റ് സസ്പെൻഡ് ചെയ്തു. ഇൻഫോപാർക്ക്-മട്ടാഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന 'മലയിൽ' എന്ന ബസിന്റെ പെർമിറ്റാണ് ശനിയാഴ്ച മുതൽ 10 ദിവസത്തേക്ക് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തത്. നേരത്തെ ട്രിപ്പ് മുടക്കിയതുമായി ബന്ധപ്പെട്ട കേസിനെ തുടർന്നാണ് നിലവിലെ നടപടി.കഴിഞ്ഞ ബുധനാഴ്ചയാണ് ഈ ബസ് ഇടിച്ച് ഇൻഫോപാർക്കിലെ ഐ.ടി. കമ്പനി ജീവനക്കാരിയായ തൃശ്ശൂർ സ്വദേശിനി അക്ഷര (29) മരണപ്പെട്ടത്. ജിമ്മിലെ വ്യായാമം കഴിഞ്ഞ് താമസസ്ഥലത്തേക്ക് നടന്നുപോവുകയായിരുന്ന അക്ഷരയെ അമിതവേഗതയിൽ എത്തിയ ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അക്ഷരയുടെ മരണത്തിനിടയാക്കിയ അപകടത്തിലും ബസിനെതിരെയും ഉടമയ്‌ക്കെതിരെയും നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.അതിനിടെ, പോലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഡ്രൈവറെയാണ് ബസിൽ നിയമിച്ചിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി. അപകടസമയത്ത് ബസ് ഓടിച്ച ഡ്രൈവർ സി.കെ. ബിനോയ് ലഹരി ഇടപാടും അടിപിടിയും ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Comments (0)