കായണ്ണ ഗവ. ഹൈസ്കൂളിൽ വയലാർ അനുസ്മരണം നടത്തി

Ramavarma Govt High School Dinakaran കായണ്ണ: കായണ്ണ ഗവ. ഹൈസ്‌കൂളില്‍ അക്ഷരങ്ങളില്‍ അനശ്വരനായ, ഈണങ്ങളില്‍ എന്നും ജീവിക്കുന്ന വയലാര്‍ രാമവര്‍മ്മ എന്ന മഹാ പ്രതിഭയുടെ അനുസ്മരണം നടത്തി. അദ്ദേഹത്തിന്റെ ജീവിതവും സിനിമാഗാനങ്ങളും ഉള്‍പ്പെടുത്തിയാണ്…


Ramavarma Govt High School Dinakaran

കായണ്ണ: കായണ്ണ ഗവ. ഹൈസ്‌കൂളില്‍ അക്ഷരങ്ങളില്‍ അനശ്വരനായ, ഈണങ്ങളില്‍ എന്നും ജീവിക്കുന്ന വയലാര്‍ രാമവര്‍മ്മ എന്ന മഹാ പ്രതിഭയുടെ അനുസ്മരണം നടത്തി.

അദ്ദേഹത്തിന്റെ ജീവിതവും സിനിമാഗാനങ്ങളും ഉള്‍പ്പെടുത്തിയാണ് അനുസ്മരണം സംഘടിപ്പിച്ചത്. വയലാര്‍ എഴുതിയ ഗാനങ്ങളുടെ സാംസ്‌കാരികവും സാമൂഹികവുമായ പ്രാധാന്യത്തെക്കുറിച്ച് ചടങ്ങില്‍ ചര്‍ച്ച ചെയ്തു.

പിടിഎ പ്രസിഡന്റ് സത്യന്‍ കെ അധ്യക്ഷത വഹിച്ചു. യു.കെ ദിനകരന്‍ മുഖ്യാതിഥിയായി. എച്ച്.എം സതീശന്‍ നരക്കോട് അനുസ്മരണ പ്രഭാഷണം നടത്തി.

വിദ്യാര്‍ഥികളായ ജയേഷ് ജോയ്, വി.എംബിന്ദു, വി.കെ വിനയപ്രിയ, എസ്.ബി അപര്‍ണ്ണ, കെ.ആഭില, കെ. നവീന്‍, ജെ.നൈനിക, വിശ്വജിത്ത് തുടങ്ങിയവര്‍ കവിതകളും സിനിമാഗാനങ്ങളും അവതരിപ്പിച്ചു.

അബ്ദുള്‍ ഗനി സ്വാഗതം പറഞ്ഞ ചടങ്ങിന് പി. സൂരജ് നന്ദിയും പറഞ്ഞു. അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും പരിപാടിയില്‍ പങ്കെടുത്തു. 

Ramavarma Govt High School Dinakaran

Comments (0)