തടാകത്തിൽ കുളിക്കാനിറങ്ങിയ നാല് വിദ്യാർത്ഥിനികളും ഹോസ്റ്റൽ ജീവനക്കാരിയും മുങ്ങിമരിച്ചു

​ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിൽ തടാകത്തിൽ കുളിക്കാനിറങ്ങിയ നാല് പെൺകുട്ടികൾ ഉൾപ്പെടെ അഞ്ച് പേർ മുങ്ങിമരിച്ചു. സർക്കാർ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന വിദ്യാർത്ഥിനികളും ഇവിടുത്തെ ജീവനക്കാരിയുമാണ് അപകടത്തിൽപ്പെട്ടത്. ദീപാവലി…


​ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിൽ തടാകത്തിൽ കുളിക്കാനിറങ്ങിയ നാല് പെൺകുട്ടികൾ ഉൾപ്പെടെ അഞ്ച് പേർ മുങ്ങിമരിച്ചു. സർക്കാർ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന വിദ്യാർത്ഥിനികളും ഇവിടുത്തെ ജീവനക്കാരിയുമാണ് അപകടത്തിൽപ്പെട്ടത്. ദീപാവലി അവധിയായതിനാൽ സമുദ്രം തടാകത്തിൽ കുളിക്കാനെത്തിയപ്പോഴായിരുന്നു ദുരന്തം സംഭവിച്ചത്.​13-നും 16-നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളാണ് മരണപ്പെട്ടത്. സംഘത്തിലുണ്ടായിരുന്ന പത്ത് പേരിൽ മൂന്ന് പേർക്ക് നീന്തൽ അറിയില്ലായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.​സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സും പോലീസും ചേർന്നാണ് മൃതദേഹങ്ങൾ തടാകത്തിൽ നിന്ന് പുറത്തെടുത്തത്. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ തമിഴ്‌നാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Comments (0)