ഇല്ലത്ത് നിന്നെത്തി മാപ്പിളപ്പാട്ട് ഉള്‍പ്പെടെ അഞ്ചോളം ഇനങ്ങളില്‍ തിളങ്ങി ശ്രീദേവി
പേരാമ്പ്ര: അപൂര്‍വ്വ നേട്ടം കൈവരിച്ച് 9 വയസ്സുകാരി കെ. ശ്രീദേവി. എല്‍.പി വിഭാഗം ലളിതഗാനം, മാപ്പിളപ്പാട്ട്, കന്നട പദ്യം എന്നിവയിലാണ് ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി ഈ കൊച്ചുമിടുക്കി അപൂര്‍വ്വ നേട്ടത്തിന് അര്‍ഹയായത്. ജി.എച്ച്.എസ്.എസ്…
പേരാമ്പ്ര: അപൂര്‍വ്വ നേട്ടം കൈവരിച്ച് 9 വയസ്സുകാരി കെ. ശ്രീദേവി. എല്‍.പി വിഭാഗം ലളിതഗാനം, മാപ്പിളപ്പാട്ട്, കന്നട പദ്യം എന്നിവയിലാണ് ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി ഈ കൊച്ചുമിടുക്കി അപൂര്‍വ്വ നേട്ടത്തിന് അര്‍ഹയായത്. ജി.എച്ച്.എസ്.എസ് നടുവണ്ണൂരിലെ 4-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ശ്രീദേവി.
സംഘഗാനത്തിലും ദേശഭക്തിഗാനത്തിലും എ ഗ്രേഡും നേടിയ ടീമിലെ അംഗവുമാണ് ഈ കൊച്ചുമിടുക്കി. ലളിതഗാനത്തില്‍ 35 ഓളം മത്സരാര്‍ത്ഥികളെയും മാപ്പിളപ്പാട്ടില്‍ 40 മത്സരാര്‍ത്ഥികളെയും കന്നട പദ്യം ചൊല്ലലില്‍ 31 മത്സരാര്‍ത്ഥികളെയും പിന്തള്ളിയാണ് ഒന്നാം സ്ഥാനം നേടിയത്. കൊയിലാണ്ടിയിലെ സംഗീത അധ്യാപകനായ വാസുദേവന്റെ ശിക്ഷണത്തിലാണ് ശ്രീദേവി പരിശീലനം നടത്തിയത്.
മലബാര്‍ മെഡിക്കല്‍ കോളെജ് ജീവനക്കാരനും ക്ഷേത്ര ശാന്തിക്കാരനുമായ വി.എന്‍ ഗിരീഷ് കുമാര്‍ നമ്പൂതിരിയുടെയും കൂരാച്ചുണ്ട് സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപിക വി.ടി ധന്യയുടെയും രണ്ടാമത്തെ മകളാണ് ഈ കൊച്ചുമിടുക്കി.
ഒരു എല്‍.പി വിദ്യാലയത്തിന് ആകെ 9 ഇനങ്ങളിലാണ് പങ്കെടുക്കാന്‍ കഴിയുക. അതില്‍ 3 ഇനങ്ങളിലാണ് ഈ കൊച്ചു കലാകാരി ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. ഇത് സ്‌കൂളിനും നാടിനും ഒരുപോലെ അഭിമാനമായി മാറി.
ചെറുപ്രായത്തില്‍ തന്നെ സംഗീതത്തോട് അതിയായ താല്‍പര്യം കാണിച്ചിരുന്ന ശ്രീദേവിയുടെ നേട്ടത്തില്‍ അധ്യാപകരും സഹപാഠികളും ബന്ധുക്കളും ഏറെ സന്തോഷത്തിലാണ്. മാപ്പിളപ്പാട്ട് പോലുള്ള വ്യത്യസ്ത വിഭാഗങ്ങളില്‍ കൂടി കഴിവ് തെളിയിച്ച ശ്രീദേവി ഇനിയും ഉയരങ്ങളിലെത്തുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.
Comments (0)