മയിപ്പോത്ത് വിദ്യാർത്ഥികൾ സഞ്ചരിച്ച ബുള്ളറ്റും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്
മേപ്പയൂർ: മുയിപ്പോത്ത് സലഫി കോളേജ് റോഡിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. മൂന്ന് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബുള്ളറ്റും എതിർദിശയിൽ നിന്ന് വരികയായിരുന്ന സ്കൂട്ടറും…
മേപ്പയൂർ: മുയിപ്പോത്ത് സലഫി കോളേജ് റോഡിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. മൂന്ന് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബുള്ളറ്റും എതിർദിശയിൽ നിന്ന് വരികയായിരുന്ന സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.യൂണിഫോം ധരിച്ച മൂന്ന് വിദ്യാർത്ഥികളാണ് ബുള്ളറ്റിൽ ഉണ്ടായിരുന്നത്. ഇവർ ആരും തന്നെ ഹെൽമെറ്റ് ധരിച്ചിരുന്നില്ല. അപകടത്തിൽ സ്കൂട്ടർ യാത്രികനായ വിയ്യംചിറ സ്വദേശി മുഹസിനാണ് പരിക്കേറ്റത്. പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി.
Comments (0)