കക്കോടി പുഴയിൽ യുവാവിൻ്റെതെന്ന് തോന്നിക്കുന്ന അജ്ഞാത മൃതദേഹം കണ്ടെത്തി.
കക്കോടി: കക്കോടി മാളിക്കടവ് പാലത്തിന് സമീപം പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് മോരിക്കര കല്ലിൽകടവ് പത്തേങ്ങൽ താഴെത്ത് പുഴയിൽ മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. വിവരമറിഞ്ഞ് എലത്തൂർ പോലീസ് സ്ഥലത്തെത്തി…
കക്കോടി: കക്കോടി മാളിക്കടവ് പാലത്തിന് സമീപം പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് മോരിക്കര കല്ലിൽകടവ് പത്തേങ്ങൽ താഴെത്ത് പുഴയിൽ മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. വിവരമറിഞ്ഞ് എലത്തൂർ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
ഒരു യുവാവിന്റേതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ മരിച്ചയാളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. മൃതദേഹത്തിന് എത്ര ദിവസത്തെ പഴക്കമുണ്ടെന്നോ മരണകാരണമോ വ്യക്തമല്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
Comments (0)