കടല തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: ബേക്കറി പലഹാരത്തിലെ കടല തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുകാരൻ മരിച്ചു. കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങൽ വെല്ലക്കാടൻ മുനീറിന്‍റെ മകൻ മുഹമ്മദ് റിസാനാണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ ഭക്ഷണത്തിനു ശേഷം വീട്ടിലിരുന്ന്…

മലപ്പുറം: ബേക്കറി പലഹാരത്തിലെ കടല തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുകാരൻ മരിച്ചു. കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങൽ വെല്ലക്കാടൻ മുനീറിന്‍റെ മകൻ മുഹമ്മദ് റിസാനാണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ ഭക്ഷണത്തിനു ശേഷം വീട്ടിലിരുന്ന് മിക്സ്ചര്‍ കഴിച്ചുകൊണ്ടിരിക്കെ കടല തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.

അബദ്ധത്തിൽ അതിലെ കടല കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ശ്വാസതടസ്സം നേരിട്ട കുട്ടിയെ ഉടൻ തന്നെ വീട്ടുകാർ സമീപത്തുള്ള ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെയെത്തിച്ച് വിദഗ്ധ ചികിത്സ നൽകാൻ ശ്രമിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം കുന്നുമ്മൽ കാരാട്ടുങ്ങലിലെ ജുമാ മസ്ജിദിൽ ഖബറടക്കം നടത്തി.

Comments (0)