തോട്ടിലെ ഒഴുക്കിൽപ്പെട്ട് രണ്ടര വയസുകാരൻ മരിച്ചു

മലപ്പുറം: തിരുവാലി കണ്ടമംഗലത്ത് തോട്ടിലെ ഒഴുക്കിൽപ്പെട്ട് രണ്ടര വയസ്സുകാരൻ മരിച്ചു. കണ്ണമംഗലം സ്വദേശി നൊട്ടൻവീട്ടിൽ അബൽ മുനീർ-തസ്ലീമ ഭാനു ദമ്പതികളുടെ മകൻ അബ്ദുൽ മുഹയിൻ ആണ് മരിച്ചത്. സംസ്ഥാനത്ത് ഇന്ന് മാത്രം മൂന്ന് കുട്ടികളാണ്…

മലപ്പുറം: തിരുവാലി കണ്ടമംഗലത്ത് തോട്ടിലെ ഒഴുക്കിൽപ്പെട്ട് രണ്ടര വയസ്സുകാരൻ മരിച്ചു. കണ്ണമംഗലം സ്വദേശി നൊട്ടൻവീട്ടിൽ അബൽ മുനീർ-തസ്ലീമ ഭാനു ദമ്പതികളുടെ മകൻ അബ്ദുൽ മുഹയിൻ ആണ് മരിച്ചത്.

സംസ്ഥാനത്ത് ഇന്ന് മാത്രം മൂന്ന് കുട്ടികളാണ് വെള്ളക്കെട്ടിൽ വീണ് മരിച്ചത്. മലപ്പുറത്ത് ഇന്ന് രാവിലെ ഒഴുക്കിൽപ്പെട്ട് നാലുവയസുകാരൻ മരിച്ചിരുന്നു. കൊണ്ടോട്ടി നീറാട് തോട്ടിൽ ഒഴുക്കിൽപ്പെട്ട ആദം അയ്മനാണ് മരിച്ചത്. നെടിയിരുപ്പ് മേലേപറമ്പ് സ്വദേശികളായ ഹമീദ് നദീറ ദമ്പതികളുടെ മകനാണ് അയ്മൻ. വീടിന് സമീപത്തെ തോട്ടിലേക്ക് അബദ്ധത്തിൽ വീഴുകയായിരുന്നു.

കോട്ടയം വാകത്താനത്ത് ചക്കൻചിറയിൽ വെള്ളക്കെട്ടിൽ വീണ് 11 വയസ്സുകാരൻ മരിച്ചു. കാട്ടാമ്പാക്കിൽ ഷിജുവിൻ്റെ മകൻ മിലൻ കെ. ഷിജു ആണ് മരിച്ചത്. വീടിന് സമീപം ജൽജീവൻ മിഷന്റെ വാട്ടർ ടാങ്കിന് വേണ്ടി എടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണാണ് അപകടം. സഹോദരിയോടൊപ്പം കളിച്ചു കൊണ്ടിരിക്കുന്നതിനിടെ മിലൻ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു.

Comments (0)