ദേശീയപാത മൂടാടിയിൽ സ്കൂൾ ബസ്സും ദീർഘദൂര ബസ്സും കൂട്ടിയിടിച്ച് അപകടം; ബസ് ഡ്രൈവർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
മൂടാടി: ദേശീയപാതയിൽ മൂടാടിയിൽ സ്കൂൾ ബസ്സും ലൈൻ ബസ്സും തമ്മിൽ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. മൂടാടി വീമംഗലം യു.പി സ്കൂളിന്റെ ബസ്സിലേക്ക് കണ്ണൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് അമിതവേഗതയിൽ വരികയായിരുന്ന കാവാലം എന്ന ലിമിറ്റഡ്…
മൂടാടി: ദേശീയപാതയിൽ മൂടാടിയിൽ സ്കൂൾ ബസ്സും ലൈൻ ബസ്സും തമ്മിൽ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. മൂടാടി വീമംഗലം യു.പി സ്കൂളിന്റെ ബസ്സിലേക്ക് കണ്ണൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് അമിതവേഗതയിൽ വരികയായിരുന്ന കാവാലം എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിച്ചുകയറുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം നടന്നത്.ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്അപകടത്തിൽ സ്കൂൾ ബസ് ഓടിച്ചിരുന്ന പാലക്കുളം സ്വദേശി ബാബുരാജിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റു. കൂടാതെ ദീർഘദൂര ബസ്സിൽ സഞ്ചരിക്കുകയായിരുന്ന മൂന്ന് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരു വയോധികന്റെ കൈയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Comments (0)