കുറ്റ്യാടി കെ.ഇ.ടി സ്കൂളിന് സമീപം പെരുമ്പാമ്പിനെ പിടികൂടി
Snakerescue, kuttyadi,

കുറ്റ്യാടി : വീട്ടുവളപ്പിൽ കയറിയ പെരുമ്പാമ്പിനെ നാട്ടുകാരും ജനകീയ ദുരന്തനിവാരണ സേനയും ചേർന്ന് പിടികൂടി. നാളോ കണ്ടിയിൽ താമസിക്കുന്ന ഷംസീറിന്റെ വീട്ടുവളപ്പിലാണ് സംഭവം.
രാത്രി ഏകദേശം 11 മണിയോടെയാണ് അടുക്കളയുടെ പുറകുവശത്ത് കാട് മൂടിയ സ്ഥലത്ത് നിന്നും സംശയാസ്പദമായ ശബ്ദം കേട്ടത്. ഇതിനെ തുടർന്ന് ഷംസീറിന്റെ മക്കൾ പരിശോധിച്ചപ്പോൾ പെരുമ്പാമ്പിനെ കണ്ടു. തുടർന്ന് അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു.
ഇതിനിടെ വീട്ടുകാർ കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേനയെ വിവരം അറിയിക്കുകയും ചെയർമാൻ ബഷീർ നരയക്കോടന്റെ നേതൃത്വത്തിൽ സംഘം സ്ഥലത്തെത്തി.
സംഘം എത്തുമ്പോൾ പൂച്ചയെ വിഴുങ്ങാൻ ശ്രമിച്ചിരുന്ന പെരുമ്പാമ്പ് ആളുകൾ കണ്ടതോടെ രക്ഷപ്പെടുകയും ചെയ്തു
പിന്നീട് ആളുകൾ പിരിഞ്ഞുപോയതിന് ശേഷം വീണ്ടും പൂച്ചയെ ലക്ഷ്യമാക്കി തിരികെ എത്തിയ പെരുമ്പാമ്പിനെ കുറ്റ്യാടിയിലെ സന്നദ്ധപ്രവർത്തകൻ നരയങ്കോടൻ ബഷീർ പിടികൂടി ചാക്കിലാക്കി ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറി.
വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേനയുടെ പ്രവർത്തനത്തെ നാട്ടുകാർ പ്രത്യേകം പ്രശംസിച്ചു.
Reporter : ഉനൈസ് കുറ്റ്യാടി
Comments (0)