Wayanad Doppler Radar Installed : വയനാട്ടിൽ ഡോപ്ലർ റഡാർ; കാലാവസ്ഥാ മുന്നറിയിപ്പിന് കൂടുതൽ കൃത്യത

വയനാട്ടിൽ ഡോപ്ലർ റഡാർ; കാലാവസ്ഥാ മുന്നറിയിപ്പിന് കൂടുതൽ കൃത്യത സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും (KSDMA) കേന്ദ്ര കാലാവസ്ഥാ വകുപ്പും (IMD) സംയുക്തമായി വയനാട് ജില്ലയിൽ സ്ഥാപിച്ച ഡോപ്ലർ വെതർ റഡാറിന്റെ ഉദ്ഘാടനം സംസ്ഥാന സർക്കാരിന്റെ 100 ദിന…

വയനാട്ടിൽ ഡോപ്ലർ റഡാർ; കാലാവസ്ഥാ മുന്നറിയിപ്പിന് കൂടുതൽ കൃത്യത സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും (KSDMA) കേന്ദ്ര കാലാവസ്ഥാ വകുപ്പും (IMD) സംയുക്തമായി വയനാട് ജില്ലയിൽ സ്ഥാപിച്ച ഡോപ്ലർ വെതർ റഡാറിന്റെ ഉദ്ഘാടനം സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപദ്ധതിയുടെ ഭാഗമായി നടക്കും. റേഡിയോ തരംഗങ്ങളുടെ സഹായത്തോടെ മഴമേഘങ്ങളുടെ രൂപീകരണം, ദിശ, വേഗം, മഴയുടെ തീവ്രത, ഇടിമിന്നൽ സാധ്യത, ശക്തമായ കാറ്റ് എന്നിവ അതിവേഗം കണ്ടെത്താൻ കഴിയുന്ന അത്യാധുനിക സംവിധാനമാണ് ഡോപ്ലർ വെതർ റഡാർ.

ഇതുവഴി മണിക്കൂറുകൾക്ക് മുൻപ് തന്നെ കൃത്യമായ കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകാൻ സാധിക്കും. രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാം മലയോര ജില്ലയായ വയനാട്ടിൽ അതിശക്തമായ മഴ, ഉരുൾപൊട്ടൽ, മിന്നൽ, പെട്ടെന്നുള്ള വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തസാധ്യതകൾ കൂടുതലായതിനാൽ റഡാർ വലിയ സഹായമാകുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.

അപകടസാധ്യതയുള്ള മേഖലകളെ നേരത്തെ തിരിച്ചറിഞ്ഞ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ഇതിലൂടെ കഴിയും. പദ്ധതിയുടെ ലക്ഷ്യം വടക്കൻ കേരളത്തിലും പശ്ചിമഘട്ട മേഖലയിലും രൂപപ്പെടുന്ന മഴമേഘങ്ങളെ കൂടുതൽ കൃത്യതയോടെ നിരീക്ഷിക്കാനും കാലാവസ്ഥാ പ്രവചനങ്ങളുടെ വിശ്വാസ്യത വർധിപ്പിക്കാനും പുതിയ റഡാർ സഹായകരമാകും.

ദുരന്ത മുന്നറിയിപ്പ് സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. English Summary : As part of the Kerala State Government's 100-Day Action Plan, a state-of-the-art Doppler Weather Radar (DWR) has been set up in the landslide-prone district of Wayanad.

Jointly executed by the Kerala State Disaster Management Authority (KSDMA) and the India Meteorological Department (IMD), this facility marks a significant upgrade to North Kerala's disaster preparedness framework.

Comments (0)