Wayanad Weather Update: വയനാട്ടിൽ അതിതീവ്ര മഴ; മേപ്പാടിയിൽ 226 മില്ലിമീറ്റർ, ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

വയനാട്ടിൽ അതിതീവ്ര മഴ; മേപ്പാടിയിൽ 226 മില്ലിമീറ്റർ, ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത കഴിഞ്ഞ 24 മണിക്കൂറിനിടെ വയനാട് ജില്ലയിൽ അതിതീവ്ര മഴ രേഖപ്പെടുത്തി. ജൂലൈ 7 രാവിലെ 8.30 വരെയുള്ള മഴക്കണക്കുകൾ പ്രകാരം മേപ്പാടിയിലാണ് ഏറ്റവും കൂടുതൽ മഴ…

വയനാട്ടിൽ അതിതീവ്ര മഴ; മേപ്പാടിയിൽ 226 മില്ലിമീറ്റർ, ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത കഴിഞ്ഞ 24 മണിക്കൂറിനിടെ വയനാട് ജില്ലയിൽ അതിതീവ്ര മഴ രേഖപ്പെടുത്തി. ജൂലൈ 7 രാവിലെ 8.30 വരെയുള്ള മഴക്കണക്കുകൾ പ്രകാരം മേപ്പാടിയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ഇവിടെ 226 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. എളമ്പിലേരിയിൽ 221 മില്ലിമീറ്ററും ലക്കിടിയിൽ 210 മില്ലിമീറ്ററും പുത്തുമലയിൽ 202 മില്ലിമീറ്ററും മഴ ലഭിച്ചു. കല്ലടിയിൽ 188.5 മില്ലിമീറ്റർ, നീർവാരത്ത് 180, ആലട്ടിൽ വട്ടോളിയിൽ 172, കുഞ്ഞോമിൽ 170, നീലിക്കാപ്പിൽ 160, കാപ്പിക്കളത്ത് 152, വളംതോട്ടിൽ 147, അത്തിക്കൽ കോളനി–അരിച്ചാൽ കവലയിൽ 145, മംഗലശ്ശേരി മലയിൽ 144, മീനങ്ങാടി 54-ൽ 143, ബാണാസുര കൺട്രോൾ ഷാഫ്റ്റിൽ 140.4, സുഗന്ധഗിരിയിൽ 135, മേൽമുറിയിൽ 134, നിരവിൽപ്പുഴയിൽ 133, താളമലയിൽ 126, ചാരിറ്റിയിൽ 125, അയനിക്കലിൽ 123, പാലേരിയിൽ 120.5, ബാണാസുര ഡാമിൽ 118.6, ടാറ്റാമല എസ്റ്റേറ്റിൽ 117, വാളാട്ടിൽ 112, തരിയോട് എട്ടാം മൈലിൽ 107, ചന്ദനത്തോട്ടിൽ 106.6, കപ്പാട്ടുമലയിൽ 102.2, ഓരപ്പിൽ 100 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തിയതായി കാലാവസ്ഥ നിരീക്ഷകൻ രാജീവ് ഇരിക്കുളം വ്യക്തമാക്കി തുടർച്ചയായ മഴയെ തുടർന്ന് ജില്ലയിലെ വിവിധ പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ്. മലഞ്ചെരിവ് മേഖലകളിലും ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലുമുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. അതേസമയം, Weather-ന്റെ വിലയിരുത്തൽ പ്രകാരം വയനാട്ടിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് സൂചന. ഇന്ന് രാത്രിയോടെ ചിലയിടങ്ങളിൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും വിലയിരുത്തുന്നു. ജൂലൈ 10 മുതൽ മഴയുടെ തീവ്രത ക്രമേണ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. English Summary : Wayanad district in Kerala has recorded extremely heavy rainfall over the last 24 hours (ending at 8:30 AM on July 7). According to weather analyst Rajeev Irikulam, Meppadi received the highest rainfall at 226 mm, followed closely by Elambilery (221 mm), Lakkidi (210 mm), and Puthumala (202 mm). Several other areas across the district recorded rainfall ranging from 100 mm to 188 mm, causing water levels in local rivers and streams to rise significantly.

Comments (0)