മൊകേരിയിൽ വൻ എം.ഡി.എം.എ വേട്ട; 106.015 ഗ്രാം ലഹരിമരുന്നുമായി 53-കാരൻ പിടിയിൽ

മൊകേരിയിൽ വൻ എം.ഡി.എം.എ വേട്ട; 106.015 ഗ്രാം ലഹരിമരുന്നുമായി 53-കാരൻ പിടിയിൽ

മൊകേരിയിൽ വൻ എം.ഡി.എം.എ വേട്ട; 106.015 ഗ്രാം ലഹരിമരുന്നുമായി 53-കാരൻ പിടിയിൽ

കുറ്റ്യാടി: മൊകേരിയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 106.015 ഗ്രാം എം.ഡി.എം.എയുമായി മൊകേരി സ്വദേശി പ്രദീപൻ (53) പിടിയിലായി. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐ.പി.എസ്.ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് റൂറൽ ഡാൻസാഫ് സ്ക്വാഡും കുറ്റ്യാടി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

പ്രതിയുടെ കൈവശത്തുനിന്നും മൊകേരിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിന്നുമായി വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന എം.ഡി.എം.എയും ലഹരിമരുന്ന് തൂക്കുന്നതിനുപയോഗിക്കുന്ന ഇലക്ട്രോണിക് വെയിങ് മെഷീനും പിടിച്ചെടുത്തു.

പ്രതിക്ക് മുമ്പ് ബംഗളൂരുവിൽ ഹോട്ടൽ ബിസിനസ് ഉണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം. ഇയാൾ ലഹരിമരുന്ന് എവിടെനിന്നാണ് എത്തിച്ചതെന്നതടക്കമുള്ള കാര്യങ്ങളിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.

ലഹരിമരുന്നിന്റെ ഉറവിടം, വിതരണശൃംഖല, ഇടപാടുകാർ എന്നിവരെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. പിടിച്ചെടുത്ത ലഹരിമരുന്നിന്റെ അളവ് കണക്കിലെടുത്ത് തുടർ അന്വേഷണ നടപടികൾ പുരോഗമിക്കുകയാണ്.

Comments (0)