കുന്നുമ്മൽ കലോത്സവത്തിൽ വട്ടോളി നാഷണൽ എച്ച്.എസ്.എസിന് കുതിപ്പ്; 649 പോയിന്റുമായി ഓവറോൾ ചാമ്പ്യന്മാർ

കുന്നുമ്മൽ ഉപജില്ല കലോത്സവത്തിൽ 649 പോയിന്റുകൾ നേടി വട്ടോളി നാഷണൽ ഹയർ സെക്കൻഡറി ഓവറോൾ ചാമ്പ്യന്മാരായി.
പാലേരി: കുന്നുമ്മൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിലെ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ ജനറൽ മത്സരങ്ങളുടെ ആകെ പോയിന്റ് നിലയിൽ വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒന്നാമത്. 649 പോയിന്റ് നേടിയാണ് സ്കൂൾ മുന്നിലെത്തിയത്. രണ്ടാം സ്ഥാനത്തുള്ള കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിനെക്കാൾ 156 പോയിന്റിന്റെ വ്യക്തമായ മുന്നേറ്റമാണ് വട്ടോളി നാഷണൽ എച്ച്.എസ്.എസ് നേടിയത്.
കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ 493 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തിയപ്പോൾ 485 പോയിന്റുമായി വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനം നേടി. നരിപ്പറ്റ ആർ.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ 442 പോയിന്റുമായി നാലാമതും കായക്കൊടി കെ.പി.ഇ.എസ് ഹൈസ്കൂൾ 410 പോയിന്റുമായി അഞ്ചാമതും സ്ഥാനം നേടി.
അഞ്ചു രാപ്പകലുകളിലായി എട്ട് വേദികളിൽ 215 ഇനങ്ങളിലായിരുന്നു കുന്നുമ്മൽ ഉപജില്ലാ കലോത്സവം അരങ്ങേറിയത്. വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ കലാപ്രകടനങ്ങളുമായി മാറ്റുരച്ച വേദികളിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് വട്ടോളി നാഷണൽ എച്ച്.എസ്.എസ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചത്. കലോത്സവത്തിലെ വിവിധ വിഭാഗങ്ങളിലെ മത്സരങ്ങളിൽ വിദ്യാർഥികൾ നേടിയ നേട്ടങ്ങളുടെ ആകെ പ്രതിഫലനമാണ് സ്കൂളിന്റെ ഈ മുന്നേറ്റം.
എൽ പി ജനറൽ വിഭാഗത്തിൽ 65 പോയിന്റുകളുമായി പാറയിൽ എൽ പി എസ് , നാഷണൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ വട്ടോളി എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു.61 പോയിൻറ്കൾ നേടിയ നരിപ്പറ്റ യുപി സ്കൂൾ രണ്ടാം സ്ഥാനവും, 60 പോയിൻറ് നേടിയ ജി എച്ച് എസ് കാവലുംപാറ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
യു പി ജനറൽ വിഭാഗത്തിൽ 80 പോയിൻറ് കൾ നേടി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ വട്ടോളി ,കെ വി കെ എം യു പി സ്കൂൾ ദേവർകോവിൽ,എം ഐ യു പി സ്കൂൾ കുറ്റ്യാടി,യു പി സ്കൂൾ നടുപ്പൊയിൽ,യുപി സ്കൂൾ ചേരാപുരം,യുപി സ്കൂൾ ചങ്ങരംകുളം,നാഷണൽ എച്ച്എസ്എസ് വട്ടോളി എന്നീ വിദ്യാലയങ്ങൾ ഒന്നാം സ്ഥാനത്തിനർഹരായി. 78 പോയിന്റുകൾ നേടിയ പാതിരിപ്പറ്റ യുപി സ്കൂൾ,ചീക്കോന്ന് യുപി സ്കൂൾ,ഗവൺമെൻറ് യുപി സ്കൂൾ കൊണ്ടുതോട്,എന്നിവർ രണ്ടാം സ്ഥാനം നേടി.76 പോയിന്റുകൾ നേടിയ ഗവൺമെൻറ് യുപി സ്കൂൾ വട്ടോളി , എ ജെ ജെ എം എച്ച് എസ് എസ് ചാത്തൻകോട്ടുനട ,വടക്കുമ്പാട് എച്ച് എസ് , എച്ച് എഫ് യുപിഎസ് ചങ്ങരോത്ത് എന്നിവർ മൂന്നാംസ്ഥാനത്തിനർഹരായി.
ഹൈസ്കൂൾ വിഭാഗം ജനറൽ മത്സരങ്ങളിൽ 217 പോയൻ്റു കൾനേടിയ നാഷണൽ ഹയർസെക്കൻഡറി സ്കൂൾ വട്ടോളി ഒന്നാം സ്ഥാനവും 258 പോയിൻറ്കൾ നേടിയ സംസ്കൃതം എച്ച് എസ് വട്ടോളി രണ്ടാം സ്ഥാനവും 247 പോയിന്റുകൾ നേടിയ ആർഎൻ എം എച്ച് എസ് എസ് നരിപ്പറ്റ മൂന്നാം സ്ഥാനവും നേടിയെടുത്തു.
ഹയർസെക്കണ്ടറി ജനറൽ വിഭാഗത്തിൽ 293 പോയിൻറ്കളോടെ കുറ്റിയാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും 292 പോയിൻ്റുകളോടെ നഷണൽ ഹയർസെക്കൻ സ്കൂൾ വട്ടോളി രണ്ടാം സ്ഥാനവും 213 പോയിന്റുകളോടെ കെ പി ഇ എസ് എച്ച് എസ് എസ് കായക്കൊടി മൂന്നാം സ്ഥാനവും നേടിയെടുത്തു.
യുപി വിഭാഗം സംസ്കൃതത്തിൽ 88 പോയിൻറ് നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ വട്ടോളി ഒന്നാം സ്ഥാനവും,86 പോയിന്റുകളോടെ എം ഐ യു പി സ്ക്കൂൾ കുറ്റിയാടി രണ്ടാം സ്ഥാനവും 82 പോയിന്റുകളോടെ കെ വി കെ എം യു പി സ്കൂൾ ദേവർകോവിൽ മൂന്നാം സ്ഥാനവും നേടിയെടുത്തു.
ഹൈസ്കൂൾ വിഭാഗം സംസ്കൃതത്തിൽ 90 പോയിൻറ് കളുടെ സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ വട്ടോളി ഒന്നാം സ്ഥാനവും 83 പോയിന്റുകളോടെ ജിഎച്ച്എസ്എസ് കുറ്റിയാടി രണ്ടാം സ്ഥാനവും 79 പോയിന്റുകളോടെ ആർ എൻ എം എച്ച് എസ് എസ് നരിപ്പറ്റ മൂന്നാം സ്ഥാനവും നേടി.
എൽ പി വിഭാഗം അറബിക് സാഹിത്യോത്സവത്തിൽ കള്ളാട് എൽപി സ്കൂൾ 45 പോയിന്റുകൾ നേടി ഒന്നാമതെത്തിയപ്പോൾ 41 പോയിന്റുകൾ നേടിയ പാതിരപ്പറ്റ യുപി സ്കൂൾ രണ്ടാമതായി.40 പോയിൻറ് നേടിയ കെ വി കെ എം യു പി സ്കൂൾ ദേവർകോവിൽ മൂന്നാം സ്ഥാനത്തിന അർഹനായി.
യുപി അറബിക് സാഹിത്യോത്സവത്തിൽ 65 പോയിന്റുകൾ നേടി എ എം യു പി സ്കൂൾ കായക്കൊടി യുപി സ്കൂൾ പാതിരപ്പറ്റ എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടെടുത്തു.63 പോയിന്റുകൾ വീതം നേടിയ എം ഐ യു പി സ്കൂൾ കുറ്റ്യാടി,എം എ എം യു പി സ്കൂൾ യുപി സ്കൂൾ ചേരാപുരം എന്നിവർ രണ്ടാംസ്ഥാനത്തിനർഹരായി.61 പോയിൻറ്കൾ നേടിയ കെ വി കെ എം എം യുപി സ്കൂൾ ഏവർകോവിൽ ഒന്നാം സ്ഥാനത്തെത്തി.
ഹൈസ്കൂൾ വിഭാഗം അറബിക് സാഹിത്യോത്സവത്തിൽ 95 പോയിന്റുകൾ നേടിയ സംസ്കൃതം ഹയർസെക്കൻഡറി സ്കൂൾ വട്ടോളി ഒന്നാം സ്ഥാനം നേടിയപ്പോൾ 93 പോയിൻറ് നേടിയ ജിഎച്ച്എസ്എസ് കുറ്റ്യാടി രണ്ടാം സ്ഥാനം കരസ്ഥമാക്കി.91 പോയിന്റുകൾ നേടിയ ആർ എൻ എം എച്ച് എസ് എസ് നരിപ്പറ്റയാണ് മൂന്നാം സ്ഥാനം നേടിയത്
Comments (0)