മേലടി ഉപജില്ലാ കലോത്സവം :വല്ലം മടയുന്ന പെൺകുട്ടി: ആവള സ്കൂളിലെ മത്സരവേദിയിൽ വേറിട്ട കാഴ്ചയായി ശിവനന്ദ

​ ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആവള ഗവ. ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ നടന്ന വല്ലം മടയൽ മത്സരം ഏറെ കൗതുകമുണർത്തി. വേദിയിൽ നാൽപതോളം മത്സരാർത്ഥികളും കാണാൻ നൂറുകണക്കിന് ആളുകളും എത്തിയതോടെ പരിസ്ഥിതി സൗഹൃദപരമായ ചടങ്ങ്…


​ ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആവള ഗവ. ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ നടന്ന വല്ലം മടയൽ മത്സരം ഏറെ കൗതുകമുണർത്തി. വേദിയിൽ നാൽപതോളം മത്സരാർത്ഥികളും കാണാൻ നൂറുകണക്കിന് ആളുകളും എത്തിയതോടെ പരിസ്ഥിതി സൗഹൃദപരമായ ചടങ്ങ് ആവേശകരമായി മാറി.​വിസിൽ മുഴങ്ങിയതോടെ മത്സരം ആരംഭിച്ചു. തെങ്ങോലകൾ തമ്മിൽ കോർത്ത് പച്ചപ്പിന്റെ ചുരുളുകൾ വിരിയുമ്പോൾ കാണികൾ ആർപ്പുവിളികളോടെ മത്സരാർത്ഥികൾക്ക് പ്രോത്സാഹനം നൽകി. ഇതിനിടയിൽ എങ്ങുനിന്നോ ഉയർന്ന നാടൻ പാട്ടിന്റെ ഈരടികൾ വേദിക്ക് കൂടുതൽ ഉണർവേകി.​എന്നാൽ ഈ ആരവങ്ങൾക്കിടയിൽ ആരുടെയും ശ്രദ്ധയിൽപ്പെടാതെ ഒരു മൂലയിൽ മറ്റൊരു കാഴ്ചയുണ്ടായിരുന്നു. മത്സരത്തിന്റെ ഔദ്യോഗിക ഭാഗമല്ലാതിരുന്നിട്ടും, സ്വയം സന്നദ്ധയായി ഒരു വിദ്യാർത്ഥിനി തനിയെ വല്ലം മടയുന്നുണ്ടായിരുന്നു. ആർക്കും വേണ്ടിയോ സമ്മാനങ്ങൾ പ്രതീക്ഷിച്ചോ ആയിരുന്നില്ല അത്. തന്റെ കൈകളിൽ പാരമ്പര്യം സുരക്ഷിതമാണെന്ന് തെളിയിക്കാനും പച്ചോലയുടെ ഗന്ധം തന്റെ വിരലുകളിലും ഉണ്ടെന്ന് ഓർമ്മിപ്പിക്കാനുമായിരുന്നു ആ കുട്ടി വല്ലം മടഞ്ഞത്. മറ്റുള്ളവർ സമ്മാനത്തിനായി മടയുമ്പോൾ അവൾ തന്റെ ഓർമ്മകൾക്കായാണ് വല്ലം മടഞ്ഞത്. മത്സരത്തിലെ യഥാർത്ഥ വിജയി ആവള സ്കൂളിലെ ശിവനന്ദ ടി.പി. തന്നെയായിരുന്നു.

Comments (0)