കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ പോയിന്റ് പോരാട്ടം മുറുകുന്നു; ഒരു പോയിന്റ് ലീഡിൽ കൊയിലാണ്ടി സ്കൂൾ
കൊയിലാണ്ടി: ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ആദ്യദിനം പിന്നിടുമ്പോൾ ഹൈസ്കൂൾ വിഭാഗത്തിൽ ആവേശകരമായ മത്സരമാണ് നടക്കുന്നത്. ഇതുവരെ പൂർത്തിയായ 14 ഇനങ്ങളുടെ ഫലം പുറത്തുവന്നപ്പോൾ 56 പോയിന്റുമായി ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി ഒന്നാം സ്ഥാനത്താണ്. 55…
കൊയിലാണ്ടി: ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ആദ്യദിനം പിന്നിടുമ്പോൾ ഹൈസ്കൂൾ വിഭാഗത്തിൽ ആവേശകരമായ മത്സരമാണ് നടക്കുന്നത്. ഇതുവരെ പൂർത്തിയായ 14 ഇനങ്ങളുടെ ഫലം പുറത്തുവന്നപ്പോൾ 56 പോയിന്റുമായി ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി ഒന്നാം സ്ഥാനത്താണ്. 55 പോയിന്റുമായി പൊയിൽക്കാവ് ഹൈസ്കൂൾ രണ്ടാം സ്ഥാനത്തും 53 പോയിന്റുമായി ജി.എച്ച്.എസ്.എസ് പന്തലായനി മൂന്നാം സ്ഥാനത്തുമുണ്ട്.
ആകെ 82 മത്സരങ്ങളാണ് ഹൈസ്കൂൾ വിഭാഗത്തിൽ നടക്കുന്നത്. കൂടുതൽ മത്സരങ്ങളുടെ ഫലം പുറത്തുവരാനിരിക്കെ ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടം ശക്തമാകുകയാണ്.
തിരുവങ്ങൂർ എച്ച്.എസ്.എസ് – 48, ഇലാഹിയ എച്ച്.എസ്.എസ് കാപ്പാട് – 40, ജി.വി.എച്ച്.എസ്.എസ് അത്തോളി – 36, ജി.എം.വി.എച്ച്.എസ് കൊയിലാണ്ടി – 32, ഐ.സി.എസ് സെക്കൻഡറി സ്കൂൾ കൊയിലാണ്ടി – 31, കെ.പി.എം.എസ്.എം എച്ച്.എസ്.എസ് അരിക്കുളം – 16, ജി.ആർ.എഫ്.ടി. എച്ച്.എസ് കൊയിലാണ്ടി – 8 എന്നിങ്ങനെയാണ് മറ്റ് സ്കൂളുകളുടെ പോയിന്റ് നില:
The post കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ പോയിന്റ് പോരാട്ടം മുറുകുന്നു; ഒരു പോയിന്റ് ലീഡിൽ കൊയിലാണ്ടി സ്കൂൾ appeared first on.
Comments (0)