കൊയിലാണ്ടി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് പൊയില്‍ക്കാവില്‍ സ്റ്റേജിതര രചനാ മത്സരങ്ങളോടെ തുടക്കമായി

കൊയിലാണ്ടി: ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് പൊയില്‍ക്കാവില്‍ തുടക്കമായി. 10 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പൊയില്‍ക്കാവ് വീണ്ടും ഉപജില്ലാ കലോത്സവത്തിന് വേദിയാവുകയാണ്. സ്റ്റേജിതര രചനാ മത്സരങ്ങളോടെ മേളയ്ക്ക് ഇന്ന് തുടക്കമായി. സ്റ്റേജ്…

കൊയിലാണ്ടി: ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് പൊയില്‍ക്കാവില്‍ തുടക്കമായി. 10 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പൊയില്‍ക്കാവ് വീണ്ടും ഉപജില്ലാ കലോത്സവത്തിന് വേദിയാവുകയാണ്. സ്റ്റേജിതര രചനാ മത്സരങ്ങളോടെ മേളയ്ക്ക് ഇന്ന് തുടക്കമായി.

സ്റ്റേജ് ഇനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നവംബര്‍ 11 ബുധനാഴ്ച വൈകീട്ട് 5 മണിക്ക് പൊയില്‍ക്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കെ. പ്രവീണ്‍ കുമാര്‍ എം.എല്‍.എ നിര്‍വ്വഹിക്കും. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി ആറായിരത്തിലധികം പ്രതിഭകളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്.

പ്രധാന വേദിയായ സ്‌കൂള്‍ ഗ്രൗണ്ട് ഉള്‍പ്പെടെ ആകര്‍ഷകമായി സജ്ജീകരിച്ച 12 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. മേളയുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ ഭക്ഷണ സൗകര്യങ്ങളും ഗതാഗത ക്രമീകരണങ്ങളും സ്‌കൂളിലും പരിസരത്തുമായി പൂര്‍ത്തിയായിട്ടുണ്ട്.

The post കൊയിലാണ്ടി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് പൊയില്‍ക്കാവില്‍ സ്റ്റേജിതര രചനാ മത്സരങ്ങളോടെ തുടക്കമായി appeared first on.

Comments (0)