കൊയിലാണ്ടി ഉപജില്ല കലോത്സവം : കരുതലിനായി ഒരു കച്ചവടം ( വീഡിയോ)

​കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലോത്സവ നഗരിയിൽ വേറിട്ട മാതൃകയുമായി എൻ.എസ്.എസ്. വോളന്റിയർമാർ. സാമ്പത്തികമായി പ്രയാസമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് വിദ്യാർത്ഥികൾ കലോത്സവ വേദിയിൽ കുഞ്ഞു കച്ചവടവുമായി…

​



കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലോത്സവ നഗരിയിൽ വേറിട്ട മാതൃകയുമായി എൻ.എസ്.എസ്. വോളന്റിയർമാർ. സാമ്പത്തികമായി പ്രയാസമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് വിദ്യാർത്ഥികൾ കലോത്സവ വേദിയിൽ കുഞ്ഞു കച്ചവടവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

​മേളയ്‌ക്കെത്തുന്ന വിദ്യാർത്ഥികളും പൊതുജനങ്ങളും വലിയ പിന്തുണയാണ് ഈ സംരംഭത്തിന് നൽകുന്നത്. ഇതിൽ നിന്ന് ലഭിക്കുന്ന ലാഭവിഹിതം പൂർണ്ണമായും നിർധനരായ ആളുകളുടെ ക്ഷേമപ്രവർത്തനങ്ങൾക്കാകും ഉപയോഗിക്കുക. കലോത്സവത്തിന്റെ ആവേശത്തോടൊപ്പം നന്മയുടെ സന്ദേശം കൂടി ഉയർത്തിപ്പിടിക്കുന്ന വോളന്റിയർമാരുടെ ഈ പ്രവർത്തനം കലോത്സവ നഗരിയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്

Comments (0)