കുടുങ്ങി മോനെ! കല്ലുംകടവിൽ മിന്നൽ വേട്ട; കഞ്ചാവുമായി അയ്യപ്പൻ പൊലീസിന്റെ പിടിയിൽ
Case Drug Bust Team കൊല്ലം: ( വിൽപ്പന ലക്ഷ്യമിട്ട് എത്തിച്ച 1.210 കിലോഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിലായി. പുനലൂർ തൊളിക്കോട് തലയംകുളം സന്ധ്യാഭവനം സ്വദേശി അയ്യപ്പൻ (42) ആണ് അറസ്റ്റിലായത്. കൊല്ലം റൂറൽ ഡാൻസാഫ് സംഘവും പത്തനാപുരം പോലീസും…
Case Drug Bust Team
കൊല്ലം: ( വിൽപ്പന ലക്ഷ്യമിട്ട് എത്തിച്ച 1.210 കിലോഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിലായി. പുനലൂർ തൊളിക്കോട് തലയംകുളം സന്ധ്യാഭവനം സ്വദേശി അയ്യപ്പൻ (42) ആണ് അറസ്റ്റിലായത്.
കൊല്ലം റൂറൽ ഡാൻസാഫ് സംഘവും പത്തനാപുരം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പത്തനാപുരം കല്ലുംകടവ് ഭാഗത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. കൊല്ലം റൂറൽ ഡാൻസാഫ് ടീമിനൊപ്പം പത്തനാപുരം പോലീസ് സ്റ്റേഷൻ എസ്.ഐ ദിലീപ് ഖാൻ, എ.എസ്.ഐ ആശാദേവി, സി.പി.ഒമാരായ രാജേഷ്, അഭി സലാം എന്നിവരാണ് പ്രതിയെ പിടികൂടിയത്.
ജില്ലയിൽ ലഹരിക്കടത്തിനെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഷാജി സുഗുണൻ ഐ.പി.എസ് വ്യക്തമാക്കി.
English Summary:
A 42-year-old man from Punalur was arrested with 1.210 kg of ganja intended for sale in Kollam. The accused, Ayyappan of Sandhyabhavan, Thalayamkulam, Tholikkode, was nabbed in a joint drive by Kollam Rural DANSAF and Pathanapuram police at Kallumkadavu. The operation was led by SI Dileep Khan, ASI Ashadevi and CPOs Rajesh and Abhi Salam. SP Shaji Sugunan IPS said crackdown on drug mafia will continue in the district.
Case Drug Bust Team
Comments (0)