എം.കെ ചെക്കോട്ടിയുടെ അഞ്ചാം ചരമവാർഷികം ആചരിച്ചു

Chekkotty Anniversary Balan പേരാമ്പ്ര: പേരാമ്പ്ര ഏരിയയില്‍ കമ്യൂണിസ്റ്റ്-കര്‍ഷക പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ നേതൃത്വം നല്‍കിയ എം.കെ ചെക്കോട്ടിയുടെ അഞ്ചാം ചരമവാര്‍ഷികം ആചരിച്ചു.ചരമവാര്‍ഷികത്തോടനുബന്ധിച്ച് രാവിലെ സ്മൃതികുടീരത്തില്‍ എ.കെ…


Chekkotty Anniversary Balan

പേരാമ്പ്ര: പേരാമ്പ്ര ഏരിയയില്‍ കമ്യൂണിസ്റ്റ്-കര്‍ഷക പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ നേതൃത്വം നല്‍കിയ എം.കെ ചെക്കോട്ടിയുടെ അഞ്ചാം ചരമവാര്‍ഷികം ആചരിച്ചു.ചരമവാര്‍ഷികത്തോടനുബന്ധിച്ച് രാവിലെ സ്മൃതികുടീരത്തില്‍ എ.കെ ബാലന്‍ പതാക ഉയര്‍ത്തി.

രാവിലെ നടന്ന പരിപാടിയില്‍ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം ടി.പി രാമകൃഷ്ണന്‍, എസ്.കെ സജീഷ്, എം കുഞ്ഞമ്മദ്, എന്‍.പി ബാബു, സി.കെ ശശി, കെ.കെ ഹനീഫ തുടങ്ങിയവര്‍ സംസാരിച്ചു. വൈകീട്ട് വെള്ളിയൂരില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

സമ്മേളനം സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം എന്‍.എന്‍ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. നൊച്ചാട് സൗത്ത് ലോക്കല്‍ സെക്രട്ടറി എടവന സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.സി ബാബുരാജ്, കെ.കെ ഹനീഫ, എം.കെ നളിനി, ഷിജി കൊട്ടാരക്കല്‍, വി.എം സുഭാഷ്, എന്‍ ഷാജു തുടങ്ങിയവര്‍ സംസാരിച്ചു.

കമ്യൂണിസ്റ്റ്-കര്‍ഷക പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ച നേതാവായിരുന്നു എം.കെ ചെക്കോട്ടി എന്ന് പ്രഭാഷകര്‍ അനുസ്മരിച്ചു. പേരാമ്പ്ര മേഖലയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ സമ്മേളനത്തില്‍ എടുത്തുപറഞ്ഞു. ചരമവാര്‍ഷിക പരിപാടികളില്‍ പ്രവര്‍ത്തകരും നാട്ടുകാരും പങ്കെടുത്തു. 

Chekkotty Anniversary Balan

Comments (0)