കണ്ണൂരിൽ മദ്യലഹരിയിൽ പോലീസുകാരൻ ഓടിച്ച കാർ ഇടിച്ച് മൂന്നു പേർക്ക് പരിക്ക്; എസ്.ഐക്ക് സസ്പെൻഷൻ

കണ്ണൂർ: പോലീസുകാരൻ മദ്യപിച്ച് ഓടിച്ച വാഹനമിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. അഴീക്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ എസ്.ഐ രജിത്താണ് അപകടമുണ്ടാക്കിയത്. സെപ്റ്റംബർ 21ന് ദേശീയപാതയിൽ കണ്ണോത്തുംചാൽ ഭാഗത്തുവെച്ചാണ് സംഭവം. ഹോട്ടൽ മാനേജ്മെന്റ്…

കണ്ണൂർ: പോലീസുകാരൻ മദ്യപിച്ച് ഓടിച്ച വാഹനമിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. അഴീക്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ എസ്.ഐ രജിത്താണ് അപകടമുണ്ടാക്കിയത്.

സെപ്റ്റംബർ 21ന് ദേശീയപാതയിൽ കണ്ണോത്തുംചാൽ ഭാഗത്തുവെച്ചാണ് സംഭവം. ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിനിയും പാർട് ടൈം ജോലിക്കാരിയുമായ സ്വാതി എന്ന യുവതിക്കും ഇതരസംസ്ഥാന തൊഴിലാളികളായ രണ്ടു പേർക്കുമാണ് പരിക്കേറ്റത്. ജോലി സ്ഥലത്തുനിന്ന് തിരിച്ചുവരുന്നതിനിടെയാണ് സ്വാതിയെ കാർ ഇടിച്ചത്. തൊഴിലാളികളെ ഇടിച്ചശേഷമാണ് സ്വാതിയെ ഇടിച്ചതെന്നും പറയുന്നു.

വാഹനം ഇടിച്ചിട്ടും പോലീസുകാരൻ വാഹനം നിർത്താതെ പോയെന്നും സമീപത്തെ കടയിലുണ്ടായിരുന്നവർ ഓടിച്ച് പിടിക്കുകയായിരുന്നുവെന്നും പരിക്കേറ്റവർ പറഞ്ഞു. നടന്നുപോകാൻ കഴിയാത്ത വിധം മദ്യപിച്ച നിലയിലായിരുന്നു പോലീസുകാരനെന്ന് സ്വാതി പറഞ്ഞു.

സംഭവത്തിൽ എസ്.ഐ രജിത്തിനെ സസ്പെൻഡ് ചെയ്തു. നേരത്തെയും മദ്യപിച്ച് വാഹനമോടിച്ച സംഭവങ്ങൾ ഇയാളുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെന്ന് പറയുന്നു.

Comments (0)