റിയാസ് സുഹൃത്തുക്കള്‍ വഴി വിദേശത്തേക്ക് പണംകടത്തി; എഫ്.ഐആറിലെ വിവരങ്ങള്‍ പുറത്ത്

സി.എം.ആര്‍.എല്‍ – എക്സാലോജിക് കേസില്‍ മുന്‍മന്ത്രിയും സിപിഎം നേതാവുമായ മുഹമ്മദ് റിയാസിനെതിരായ എഫ്.ഐആറിന്റെ വിവരങ്ങളും പുറത്ത്. റിയാസ് സുഹൃത്തുക്കള്‍ വഴി വിദേശത്തേക്ക് പണംകടത്തി. വീണയുമായി ചേര്‍ന്ന് അനധികൃതമായി സമ്പാദിച്ചു. റിയാസിന്റെ…

സി.എം.ആര്‍.എല്‍ – എക്സാലോജിക് കേസില്‍ മുന്‍മന്ത്രിയും സിപിഎം നേതാവുമായ മുഹമ്മദ് റിയാസിനെതിരായ എഫ്.ഐആറിന്റെ വിവരങ്ങളും പുറത്ത്. റിയാസ് സുഹൃത്തുക്കള്‍ വഴി വിദേശത്തേക്ക് പണംകടത്തി. വീണയുമായി ചേര്‍ന്ന് അനധികൃതമായി സമ്പാദിച്ചു. റിയാസിന്റെ ഹവാലയും ഇടപാടുകളും മന്ത്രിയെന്ന പദവി ഉപയോഗിച്ചെന്നും എഫ്ഐആറില്‍ പറയുന്നു. 

എഫ്ഐആറില്‍ പറയുന്നത്: 

പൊതുമരാമത്ത് മന്ത്രിയായിരുന്ന 2024–2025 കാലഘട്ടത്തില്‍ അനധികൃതമായി പണം സമ്പാദിച്ചു. ഈ സമയം പ്രത്യേകിച്ച് വരുമാനം ഇല്ലാതിരുന്ന ഭാര്യ വീണ, റിയാസിനൊപ്പം മന്ത്രിമന്ദിരത്തിലാണ് കഴിഞ്ഞിരുന്നത്. റിയാസും വീണയും ചേര്‍ന്ന് ഈ പണം വിദേശത്തേക്ക് കടത്തി. റിയാസിന്‍റെ സുഹൃത്തുക്കളെയാണ് ഇതിനായി ഉപയോഗിച്ചത്. 

സുഹൃത്തുക്കളുമായി ചേര്‍ന്ന് ദുബായിയില്‍ ഗാര്‍മെന്‍റ് എക്സ്പോര്‍ട് ബിസിനസ് നടത്താന്‍ റിയാസ് തീരുമാനിച്ചു. അതിനായാണ് പണം കടത്തിയത്. ഇതിന് വേണ്ടി 2024ല്‍ നാല് തവണ വീണ ദുബായിലേക്ക് പോയി. ഇതെല്ലാം ദുബായിയില്‍ ബെനാമി കമ്പനി തുടങ്ങാനായിരുന്നു. അതുകൂടാതെ റിയാസും വീണക്കൊപ്പം 2024 മെയ് 3 മുതല്‍ 19 വരെ ദുബായിയില്‍ പോയി. നന്ദുലാല്‍ എന്ന ഏഴാം പ്രതിയുടെ പേരിലെ സിം ആണ് ഉപയോഗിച്ചത്. വി.പി.ഫൈജാസ് എന്ന ആറാം പ്രതിയും ഈ സമയം അവിടെയുണ്ടായിരുന്നു. വീണയുടെ ഡയറിയില്‍ ഇതിന്‍റെയെല്ലാം തെളിവുകള്‍ എഴുതി സൂക്ഷിച്ചിട്ടുണ്ട്.

Comments (0)