റെയിൽവേ യാത്രാ ദുരിതം. സർക്കാരും ജനപ്രതിനിധികളും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല:കെ.കെ അബ്ദുൽ ജബ്ബാർ
വടകര : കേരളത്തിലെ റെയിൽ യാത്രാ ദുരിതം പരിഹരിക്കുന്നതിന് കേരളാ സർക്കാരും ജനപ്രതിനിധികളും ശക്തമായി ഇടപെടണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ പറത്തു.വടകര റെയിൽവേ സ്റ്റേഷനിൽ എസ്ഡിപിഐ കോഴിക്കോട് ജില്ല കമ്മിറ്റി…
വടകര : കേരളത്തിലെ റെയിൽ യാത്രാ ദുരിതം പരിഹരിക്കുന്നതിന് കേരളാ സർക്കാരും ജനപ്രതിനിധികളും ശക്തമായി ഇടപെടണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ പറത്തു.വടകര റെയിൽവേ സ്റ്റേഷനിൽ എസ്ഡിപിഐ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരി ക്കുകയായിരുന്നു അദ്ദേഹം.പതിറ്റാണ്ടുകളായി മലബാറിനോടുള്ള അവഗണന ഇപ്പോഴും തുടരുന്നു എന്നു മാത്രമല്ല പാലക്കാട് ഡിവിഷൻ വിഭജിച്ചു ജനങ്ങളെ കുടുതൽ ദുരിതത്തിലാഴ്ത്തിരിക്കുകയാണ്.യാത്ര ദുരിതം പരിഹരിക്കുന്നില്ലെങ്കിൽ പാർട്ടി ശക്തമായ ജനകിയ സമരത്തിന് നേത്യത്വം നൽകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.എസ്ഡിപിഐ ജില്ല പ്രസിഡണ്ട് നാസർ മാസ്റ്റർ പേരോട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ ഷെമീർ, വൈസ് പ്രസിഡന്റ് വാഹിദ് ചെറുവറ്റ, സെക്രട്ടറി ഷറഫുദ്ധീൻ വടകര, വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ കമ്മിറ്റി സലൂജ റഹ്മാൻ, എസ്ഡിടിയു ജില്ലാ സെക്രട്ടറി കുഞ്ഞമ്മദ് പേരാമ്പ്ര, പി വി മുഹമ്മദ് ഷാഫിജോയിൻ കൺവീനർയങ് ഡെമോക്രാറ്റ്സ് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി, വടകര മണ്ഡലം പ്രസിഡന്റ് ഷംസീർ ചോമ്പാല എന്നിവർ സംസാരിച്ചു
Comments (0)