കാലിക്കറ്റ് യൂണിവേഴ്സിറ്റി പഞ്ചഗുസ്തിയില്‍ വെള്ളി മെഡല്‍ നേടി ആട്രിയ അജയ്
Gusthi Wrestling Ajay # Collegiate Championship പേരാമ്പ്ര: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍ കോളെജിയേറ്റ് വനിതാ പഞ്ചഗുസ്തി ആം റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടി പേരാമ്പ്രയുടെ അഭിമാനമായി ആട്രിയ അജയ്. ബിലോ 70 കിലോഗ്രാം…
Gusthi Wrestling Ajay # Collegiate Championship
പേരാമ്പ്ര: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍ കോളെജിയേറ്റ് വനിതാ പഞ്ചഗുസ്തി ആം റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടി പേരാമ്പ്രയുടെ അഭിമാനമായി ആട്രിയ അജയ്. ബിലോ 70 കിലോഗ്രാം കാറ്റഗറിയിലാണ് ആട്രിയ മികച്ച പ്രകടനം കാഴ്ചവെച്ച് സില്‍വര്‍ മെഡല്‍ സ്വന്തമാക്കിയത്.
പേരാമ്പ്ര മദര്‍ തെരേസ കോളെജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ആട്രിയ അജയ്. മണ്ണാര്‍ക്കാട് എംഇഎസ് കോളെജ് ഗ്രൗണ്ടില്‍ വെച്ചായിരുന്നു മത്സരങ്ങള്‍ സംഘടിപ്പിച്ചത്.
വിവിധ കോളെജുകളില്‍ നിന്നുള്ള നിരവധി വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പില്‍ കടുത്ത മത്സരത്തിനൊടുവിലാണ് ആട്രിയ വെള്ളി മെഡല്‍ നേട്ടം കൈവരിച്ചത്.
ആട്രിയയുടെ നേട്ടത്തില്‍ കോളെജ് മാനേജ്മെന്റും അധ്യാപകരും സഹപാഠികളും അഭിനന്ദനങ്ങള്‍ അറിയിച്ചു. പഠനത്തോടൊപ്പം കായിക രംഗത്തും ആട്രിയ അജയ് മികവ് തെളിയിച്ചിരിക്കയാണ്.
Gusthi Wrestling Ajay # Collegiate Championship
Comments (0)