ചെങ്ങോട്ടുകാവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവ് മരണപ്പെട്ടു

​ കൊയിലാണ്ടി: ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പേരാമ്പ്ര സ്വദേശിയാണ് മരണപ്പെട്ടതെന്നാണ് പ്രാഥമിക വിവരങ്ങൾ. ചെങ്ങോട്ടുകാവിനും പൊയിൽക്കാവിനും ഇടയിലാണ് അപകടം സംഭവിച്ചത്.​കൊയിലാണ്ടി ഭാഗത്ത് നിന്നും കോഴിക്കോട്…


​ കൊയിലാണ്ടി: ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പേരാമ്പ്ര സ്വദേശിയാണ് മരണപ്പെട്ടതെന്നാണ് പ്രാഥമിക വിവരങ്ങൾ. ചെങ്ങോട്ടുകാവിനും പൊയിൽക്കാവിനും ഇടയിലാണ് അപകടം സംഭവിച്ചത്.​കൊയിലാണ്ടി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കോഴിക്കോട് ഭാഗത്ത് നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തുടർനടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള മേൽനടപടികൾ സ്വീകരിച്ചു വരുന്നു.

Comments (0)