കൊയിലാണ്ടിയിൽ ഇടിമിന്നലിൽ നാല് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്നലെ രാത്രിയോടെയുണ്ടായ ശക്തമായ ഇടിമിന്നലിൽ നാല് പേർക്ക് പരിക്കേറ്റു. ഉപ്പാലക്കണ്ടിക്ക് സമീപമുള്ള മത്സ്യത്തൊഴിലാളികൾക്കാണ് മിന്നലേറ്റത്. പ്രദേശവാസികളായ സോനു, നാഗരാജ്, മനോലി എന്നിവർ ഉൾപ്പെടെയുള്ളവർക്കാണ്…
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്നലെ രാത്രിയോടെയുണ്ടായ ശക്തമായ ഇടിമിന്നലിൽ നാല് പേർക്ക് പരിക്കേറ്റു. ഉപ്പാലക്കണ്ടിക്ക് സമീപമുള്ള മത്സ്യത്തൊഴിലാളികൾക്കാണ് മിന്നലേറ്റത്. പ്രദേശവാസികളായ സോനു, നാഗരാജ്, മനോലി എന്നിവർ ഉൾപ്പെടെയുള്ളവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.രാത്രി വീട്ടിൽ വിശ്രമിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. പരിക്കേറ്റവരെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിമിന്നലിന്റെ ആഘാതത്തിൽ വീടിന്റെ മുൻവശത്തേക്ക് തെറിച്ചുപോയെന്നാണ് പരിക്കേറ്റവർ പറയുന്നത്.
Comments (0)