നമിതം സാഹിത്യ പുരസ്കാരം ഡോ. സോമൻ കടലൂരിന്
കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു.) പന്തലായനി ബ്ലോക്ക് കമ്മിറ്റി ഏർപ്പെടുത്തിയ പത്താമത് ‘നമിതം’ സാഹിത്യ പുരസ്കാരത്തിന് പ്രശസ്ത കവിയും ചിത്രകാരനും പ്രഭാഷകനും നോവലിസ്റ്റും ഫോക്ലോറിസ്റ്റും അധ്യാപകനുമായ…
കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു.) പന്തലായനി ബ്ലോക്ക് കമ്മിറ്റി ഏർപ്പെടുത്തിയ പത്താമത് ‘നമിതം’ സാഹിത്യ പുരസ്കാരത്തിന് പ്രശസ്ത കവിയും ചിത്രകാരനും പ്രഭാഷകനും നോവലിസ്റ്റും ഫോക്ലോറിസ്റ്റും അധ്യാപകനുമായ ഡോ. സോമൻ കടലൂർ അർഹനായി.
സാമൂഹിക-സാംസ്കാരിക പ്രവർത്തകരും കെ.എസ്.എസ്.പി.യു. നേതാക്കളുമായിരുന്ന സി.ജി.എൻ. ചേമഞ്ചേരി, എ.പി. സുകുമാരൻ കിടാവ് എന്നിവരുടെ സ്മരണയ്ക്കായാണ് പുരസ്കാരം ഏർപ്പെടുത്തിയത്. 10,001 രൂപയും പ്രശസ്തിപത്രവും മൊമന്റോയും അടങ്ങുന്നതാണ് അവാർഡ്.
നവംബർ 22 ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് പൊയിൽക്കാവ് നടനം ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരിക സംഗമത്തിൽ ചരിത്രകാരനും കേരളജ്യോതി പുരസ്കാര ജേതാവുമായ ഡോ. എം.ആർ. രാഘവ വാര്യർ പുരസ്കാരം സമ്മാനിക്കും.
അവാർഡ് നിർണയ യോഗത്തിൽ കെ.എസ്.എസ്.പി.യു. ബ്ലോക്ക് പ്രസിഡന്റ് ചേനോത്ത് ഭാസ്കരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി. സുരേന്ദ്രൻ മാസ്റ്റർ, സാംസ്കാരിക സമിതി കൺവീനർ വി.എം. ലീല ടീച്ചർ, കെ. ഗീതാനന്ദൻ മാസ്റ്റർ, ഉണ്ണി മാടഞ്ചേരി, എം. അശോകൻ, റജീന സത്യപാലൻ, എ. ഹരിദാസ് എന്നിവർ പങ്കെടുത്തു.
The post നമിതം സാഹിത്യ പുരസ്കാരം ഡോ. സോമൻ കടലൂരിന് appeared first on.
Comments (0)