കൊയിലാണ്ടി - ബാലുശ്ശേരി സംസ്ഥാനപാതയിൽ മരം പൊട്ടി വീണു; ഗതാഗതം ഭാഗികമായി സ്തംഭിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി - ബാലുശ്ശേരി റൂട്ടിൽ റോഡിലേക്ക് മരം പൊട്ടി വീണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഇന്ന് രാവിലെ എട്ടരയോടെ കണയംകോട് പാലത്തിന് വടക്കുഭാഗത്താണ് പാഴ്മരം സംസ്ഥാനപാതയിലേക്ക് കടപുഴകി വീണത്.വിവരമറിഞ്ഞ് ഉടൻതന്നെ കൊയിലാണ്ടിയിൽ…


കൊയിലാണ്ടി: കൊയിലാണ്ടി - ബാലുശ്ശേരി റൂട്ടിൽ റോഡിലേക്ക് മരം പൊട്ടി വീണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഇന്ന് രാവിലെ എട്ടരയോടെ കണയംകോട് പാലത്തിന് വടക്കുഭാഗത്താണ് പാഴ്മരം സംസ്ഥാനപാതയിലേക്ക് കടപുഴകി വീണത്.വിവരമറിഞ്ഞ് ഉടൻതന്നെ കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. റോഡിലേക്ക് വീണ മരക്കൊമ്പുകൾ മുറിച്ചുമാറ്റി ഫയർഫോഴ്സ് സംഘം വേഗത്തിൽ തന്നെ ഗതാഗതം പൂർണ്ണമായി പുനഃസ്ഥാപിച്ചു.ഫയർ ഓഫിസർമാരായ ജാഹിർ എം, നിധിപ്രസാദ് ഇ. എം, ലിനീഷ് എം, ഷാജു കെ, ഹോം ഗാർഡുമാരായ സുധീഷ് സി. കെ, റിജേഷ് ആർ. ഐ എന്നിവരുടെ നേതൃത്വത്തിലാണ് മരം മുറിച്ചുമാറ്റി പാത ഗതാഗതയോഗ്യമാക്കിയത്.

Comments (0)